Deshabhimani

അണ്ടർ19 ഏഷ്യാ കപ്പ്; ടോസ് നേടിയ പാകിസ്ഥാന്‍ ബാറ്റിങ് തെരഞ്ഞെടുത്തു

asia cup.
വെബ് ഡെസ്ക്

Published on Nov 14, 2026, 10:32 AM | 1 min read

മസ്കത്ത് : അണ്ടർ19 ഏഷ്യാ കപ്പ് കിരീടപ്പോരാട്ടത്തിൽ ടോസ് നേടി പാകിസ്ഥാൻ ബാറ്റിങ് തെരഞ്ഞെടുത്തു. ഒമാനിലെ മസ്‌കത്ത് അൽ അമറാത്ത് ക്രിക്കറ്റ് ഗ്രൗണ്ടിലാണ് കലാശപ്പോരാട്ടം.


ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയെ മൂന്ന് വിക്കറ്റിന് തോൽപ്പിച്ച ആത്മവിശ്വാസത്തിലാണ് പാകിസ്ഥാൻ ഫൈനലിനിറങ്ങുന്നത്. ടൂർണമെന്റിൽ ഇതുവരെ തോൽവിയറിയാത്ത ഏക ടീമും പാകിസ്ഥാനാണ്.


കഴിഞ്ഞ പതിപ്പിന്റെ ഫൈനലിലും ഇന്ത്യയും പാകിസ്ഥാനുമായിരുന്നു ഏറ്റുമുട്ടിയത്. അന്ന് 191 റൺസിന്റെ കൂറ്റൻ ജയത്തോടെ പാകിസ്ഥാൻ കിരീടം സ്വന്തമാക്കിയിരുന്നു. മത്സരം സോണി സ്പോർട്സ് ചാനലിലും സോണി ലിവിലും വെബ്‌സൈറ്റിലും തത്സമയം കാണാം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home