Deshabhimani

സിനിമയിലെ വയലൻസിനുള്ള സ്വീകാര്യത 
ഉത്‌കണ്‌ഠാജനകം: എം സ്വരാജ്‌

എം സ്വരാജ്‌

മലയാള കലാഗ്രാമം വാർഷികാഘോഷം ദേശാഭിമാനി റസിഡന്റ്‌ എഡിറ്റർ 
എം സ്വരാജ്‌ ഉദ്‌ഘാടനം ചെയ്യുന്നു.

avatar
സ്വന്തം ലേഖകൻ

Published on Jan 06, 2025, 12:10 AM | 1 min read

ന്യൂമാഹി

സിനിമയിലെ വയലൻസും കൊടുംക്രൂരതകളും പ്രേക്ഷകർ കൈയടിച്ച്‌ സ്വീകരിക്കുന്നത്‌ ഉത്‌കണ്‌ഠപ്പെടുത്തുന്നതാണെന്ന്‌ ദേശാഭിമാനി റസിഡന്റ്‌ എഡിറ്റർ എം സ്വരാജ്‌. സമീപകാലത്ത്‌ പുറത്തുവന്ന പല സിനിമകളിലും സങ്കൽപ്പിക്കാനാകാത്തവിധത്തിലുള്ള രക്തച്ചൊരിച്ചിലും അക്രമവുമാണുള്ളത്‌. തലയും കൈകാലുകളുമെല്ലാം നേർക്കുനേർ വെട്ടിമാറ്റുകയാണ്‌. കണ്ടുനിൽക്കാൻ പറ്റാത്ത ദൃശ്യങ്ങളാണ്‌ പലതും. സാങ്കേതികത്തികവോടെ ചിത്രീകരിക്കപ്പെട്ട ഇത്തരം സിനിമകൾ പൊതുവെ സ്വീകരിക്കപ്പെടുകയാണ്‌. ഹിംസയെ കൈയടിച്ച്‌ പ്രോത്സാഹിപ്പിക്കുകയാണോ സമൂഹമെന്ന്‌ ചിന്തിക്കേണ്ടിയിരിക്കുന്നു. മലയാള കലാഗ്രാമം 31–-ാം വാർഷികാഘോഷം ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. സിനിമയുൾപ്പെടെ ഏത്‌ കലാവിഷ്‌കാരവും പലവിധത്തിൽ സമൂഹത്തെ സ്വാധീനിക്കുന്നുണ്ട്‌. ചില സാഹിത്യസൃഷ്‌ടികളും കലാവിഷ്‌കാരങ്ങളും നമ്മെ കൂടുതൽ ആർദ്രതയുള്ളവരാക്കും. മനുഷ്യരാവുക എന്നത്‌ പ്രധാന കാര്യമാണ്‌. മനുഷ്യത്വമെന്നത്‌ സകല ജീവജാലങ്ങളോടുമുള്ള സ്‌നേഹമാണ്‌. മറ്റുള്ളവർക്കായി കഷ്‌ടപ്പെടുന്നവനാണ്‌ ഏറ്റവും ആഹ്ലാദവാനായ മനുഷ്യനെന്നാണ്‌ മാർക്‌സ്‌ പറഞ്ഞത്‌. സമൂഹത്തിനായി എ പി കുഞ്ഞിക്കണ്ണൻ ചെയ്‌ത ഏറ്റവും വലിയ സമർപ്പണമാണ്‌ കലാഗ്രാമമെന്നും സ്വരാജ്‌ പറഞ്ഞു. കഥാകൃത്ത്‌ ടി പത്മനാഭൻ അധ്യക്ഷനായി. കൃഷിയിടവും പാവപ്പെട്ടവർക്ക്‌ ഊണുവിളമ്പാൻ ഹോട്ടലുമെന്നപോലെ എ പി കുഞ്ഞിക്കണ്ണന്റെ സ്വപ്‌നമായിരുന്നു കലാഗ്രാമവുമെന്ന്‌ ടി പത്മനാഭൻ പറഞ്ഞു. കലാഗ്രാമം സ്ഥാപകൻ എ പി കുഞ്ഞിക്കണ്ണന്റെ സ്വപ്‌നത്തെക്കുറിച്ച്‌ 40 വർഷംമുമ്പ്‌ എഴുതിയ ‘ഒരു സ്വപ്‌നംപോലെ’ എന്ന കഥയും അദ്ദേഹം വായിച്ചു. കെ കെ മാരാർ, ഡോ. എ പി ശ്രീധരൻ, അസീസ്‌ മാഹി എന്നിവർ സംസാരിച്ചു. ചിത്ര–-ശിൽപ്പ പ്രദർശനവും കലാഗ്രാമം വിദ്യാർഥികളുടെ കലാപരിപാടികളുമുണ്ടായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home