ലേബർകോഡുകൾ പിൻവലിക്കണം

കണ്ണൂർ കേന്ദ്രസർക്കാർ നടപ്പാക്കിയ തൊഴിലാളിവിരുദ്ധ ലേബർകോഡുകൾ പിൻവലിക്കണമെന്ന് കെടിഡിസി എംപ്ലോയീസ് അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കണ്ണൂർ ലൂംലാന്റിൽ സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം അരക്കൻ ബാലൻ സമ്മേളനം ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് നിജിൽ നാരായണൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി നിഷാദ്, സംസ്ഥാന ജനറൽ സെക്രട്ടറി എസ് ശ്രീകുമാർ, സംസ്ഥാന വൈസ് പ്രസിഡന്റ് പി എസ് പ്രസാദ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ കെ ബാലകൃഷ്ണൻ, ദിനോജ് കുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ : പി നിജിൽ നാരായണൻ(പ്രസിഡന്റ്), എം വി ശരവണൻ(വൈസ് പ്രസിഡന്റ്), പി നിഷാദ് (സെക്രട്ടറി), സി ഷിജു (ജോ: സെകട്ടറി), കെ ജസ്ന (ട്രഷറർ).








0 comments