സ്വാഗതസംഘമായി കെഎസ്ടിഎ ജില്ലാ സമ്മേളനം 26, 27ന് ഇരിട്ടിയിൽ

ഇരിട്ടി കേരള സ്റ്റേറ്റ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ഡിസംബർ 26. 27 തീയതികളിൽ ഇരിട്ടിയിൽ നടക്കും. പ്രതിനിധി സമ്മേളനം കോളിക്കടവ് ഗ്രാൻഡ് റിവർസൈഡ് ഓഡിറ്റോറിയത്തിലും പൊതുസമ്മേളനം ഇരിട്ടിയിലും നടക്കും. ഗ്രാൻഡ് റിവർസൈഡ് ഓഡിറ്റോറിയത്തിൽ ചേർന്ന സ്വാഗതസംഘം രൂപീകരണ യോഗം കർഷകസംഘം സംസ്ഥാന ജനറൽ സെക്രട്ടറി വത്സൻ പനോളി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ അധ്യക്ഷനായി. കെഎസ്ടിഎ സംസ്ഥാന പ്രസിഡന്റ് എ കെ ബീന, ഇരട്ടി നഗരസഭാ ചെയർമാൻ വി വിനോദ് കുമാർ, വൈസ് ചെയർമാൻ കെ സോയ, എം വിനോദ്കുമാർ, എം സുമേഷ്, കെഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ് കെ സി മഹേഷ്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ സി സുധീർ, ജില്ലാ സെക്രട്ടറി കെ സി സുനിൽ, പ്രസിഡന്റ് കെ പ്രകാശൻ, ട്രഷറർ വി വി വിനോദ് കുമാർ, എം തനൂജ്, കെ ഷാജി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ വി സക്കീർ ഹുസൈൻ (ചെയർമാൻ), എം തനൂജ് (ചെയർമാൻ).









0 comments