ad
Deshabhimani

ജില്ലാ അത്‌ലറ്റിക്‌ മീറ്റ്‌ തലശേരി അത്‌ലറ്റിക് ക്ലബ്‌ ചാന്പ്യന്മാർ

ജില്ലാ അത്‌ലറ്റിക്സ് മീറ്റിൽ വിജയികളായ തലശേരി അത്‌ലറ്റിക് ക്ലബ്ബ് അംഗങ്ങൾ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി എം അഖിലിൽനിന്ന്  ജേതാക്കൾക്കുള്ള ട്രോഫി ഏറ്റുവാങ്ങിയപ്പോൾ
വെബ് ഡെസ്ക്

Published on Sep 14, 2026, 03:00 AM | 1 min read

തലശേരി വാശിയേറിയ ട്രാക്ക്-, ഫീൽഡ് മത്സരങ്ങൾക്കൊടുവിൽ ജില്ലാ അത്‌ലറ്റിക്‌ മീറ്റിൽ വിജയകിരീടമണിഞ്ഞ് തലശേരി അത്‌ലറ്റിക് ക്ലബ്‌. മൂന്നു ദിവസങ്ങളിലായി തലശേരി നഗരസഭാ സ്റ്റേഡിയത്തിൽ നടന്ന മീറ്റിൽ 273 പോയിന്റുനേടിയാണ് തലശേരി അത്‌ലറ്റിക് ക്ലബ്‌ ജേതാക്കളായത്‌. കണ്ണൂർ അത്‌ലറ്റിക്‌ അക്കാദമി 238 പോയിന്റുമായി രണ്ടാംസ്ഥാനത്തും ജീവിഎച്ച്എസ്എസ് സ്പോർട്സ് കണ്ണൂർ(144) മൂന്നാംസ്ഥാനത്തുമെത്തി. ക്ലാസിക് അത്‌ലറ്റിക് ക്ലബ്ബ് തലശേരി (100), ക്യാപ്റ്റൻ അക്കാദമി മീന്തുള്ളി (93), തലശേരി സായ് (85) എന്നിങ്ങനെ പോയിന്റുനേടി. അവസാന ദിനം 10 മീറ്റ് റെക്കോഡാണ് പിറന്നത്. മൊത്തം 36 മീറ്റ് റെക്കോഡുകൾ പിറന്നു. ഞായർ വൈകിട്ട് സമാപന സമ്മേളനം സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് പി എം അഖിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ അത്‌ലറ്റിക്‌സ് അസോസിയേഷൻ പ്രസിഡന്റ് ജോസ് മാത്യു അധ്യക്ഷനായി. പി നാരായണൻ കുട്ടി, യു ഷാജി, കെ കെ ഷമിൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home