ad
Deshabhimani

print edition റേഷനരി കരിഞ്ചന്തയിൽ; മൂന്നു മാസത്തിനിടെ കടത്തിയത്‌ 
2500 ടൺ

Ration Rice
വെബ് ഡെസ്ക്

Published on Sep 14, 2026, 03:07 AM | 1 min read

തിരുവനന്തപുരം : കരിഞ്ചന്തയിൽ വിൽക്കാൻ ലക്ഷ്യമിട്ട്‌ സംസ്ഥാനത്ത്‌ കഴിഞ്ഞ മൂന്നു മാസത്തിനിടെ കടത്തിയത്‌ 2500 ടണ്ണിലധികം റേഷൻ അരി. റേഷൻകടകളിൽനിന്ന്‌ കിലോഗ്രാമിന്‌ 26 രൂപ നിരക്കിൽ നൽകുന്ന പ്രത്യേക അരി (ഒഎംഎസ്‌എസ്‌) ഉൾപ്പെടെ കടത്തിയതായി ഭക്ഷ്യ പൊതുവിതരണ വിജിലൻസ് വിഭാഗം അന്വേഷണത്തിൽ കണ്ടെത്തി.


എഫ്‌സിഐ ഗോഡ‍ൗണുകളിലെ ചില ജീവനക്കാരുടെയും അരി റേഷൻ കടകളിലേയ്‌ക്ക്‌ കൊണ്ടുപോകാൻ വാഹനകരാറെടുത്തവരുടെയും സഹായത്തോടെയാണ്‌ കടത്തിയിരുന്നത്‌. റേഷൻ കടകളിലേക്ക് അയക്കുന്ന ഓരോ 100 ചാക്ക് അരിയിലും 200 മുതൽ 400 കിലോവരെ അരി ചോർത്തിയിരുന്നു. തമിഴ്നാട്ടിലെ സ്വകാര്യമില്ലുകളിലെത്തിച്ച് ബ്രാൻഡഡ്‌ അരിയെന്ന പേരിൽ കേരളത്തിൽ തിരികെയെത്തിച്ച്‌ കൂടിയവിലയ്‌ക്ക്‌ വിൽക്കുന്നതായിരുന്നു പതിവ്‌.


സമ്പുഷ്ടീകരിച്ച അരി വിതരണം നിർത്തിവച്ചതും തട്ടിപ്പുകാർക്ക്‌ കാര്യങ്ങൾ എളുപ്പമാക്കി. പോഷകാഹാര കുറവ്‌ പരിഹരിക്കാനാണ്‌ അരിപ്പൊടി, പ്രീ മിക്‌സ് എന്നിവകൂടി ചേർത്ത്‌ സന്പുഷ്ടീകരിച്ച അരി 100:1 എന്ന അനുപാതത്തിൽ റേഷനരിയിൽ ചേർത്തിരുന്നത്‌. അരിയുമായി പോകുന്ന ലോറികളിൽ ജിപിഎസ് സംവിധാനം കാര്യക്ഷമമാക്കാത്തതും അതിർത്തികൾ കേന്ദ്രീകരിച്ചുള്ള പരിശോധനയിൽ വിട്ടുവീഴ്‌ച വരുത്തിയതും കരിഞ്ചന്തയ്‌ക്ക്‌ പ്രോത്സാഹനമായി.കിലോവരെ കടത്തുന്നു




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home