ad
Deshabhimani

എം ആർ വിദ്യാധരന്റെ സ്‌മരണ പുതുക്കി

m r vidyadharan

ഡിവൈഎഫ്ഐ കോലഞ്ചേരി ബ്ലോക്ക്‌ കമ്മിറ്റി സംഘടിപ്പിച്ച എം ആർ വിദ്യാധരൻ രക്തസാക്ഷി അനുസ്മരണം ജില്ലാ സെക്രട്ടറി നിഖിൽ ബാബു 
ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 14, 2026, 03:03 AM | 1 min read

ഉദയംപേരൂർ


ലഹരിമാഫിയാസംഘം കൊലപ്പെടുത്തിയ രക്തസാക്ഷി എം ആർ വിദ്യാധരന്റെ 23–ാം രക്തസാക്ഷി ദിനാചരണം ജില്ലയിൽ സിപിഐ എം, ഡിവൈഎഫ്ഐ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു.


കൊച്ചുപള്ളിയിലെ സ്മൃതിമണ്ഡപത്തിൽ സിപിഐ എം ഏരിയ സെക്രട്ടറി പി വാസുദേവനും ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്‌ ബിബിൻ വർഗീസും പതാക ഉയർത്തി. അനുസ്മരണ സമ്മേളനം ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി നിഖിൽ ബാബു ഉദ്ഘാടനം ചെയ്തു. പി കെ സുബ്രഹ്മണ്യൻ അധ്യക്ഷനായി. പി വാസുദേവൻ, എസ് മധുസൂദനൻ, ടി കെ ജയചന്ദ്രൻ, പി കെ ബാബു, സി ആർ രാഹുൽ തുടങ്ങിയവർ സംസാരിച്ചു. ഏരിയകമ്മിറ്റി അംഗം കെ ടി അഖിൽദാസ് ലഹരിവിരുദ്ധപ്രതിജ്ഞ ചൊല്ലി.


ഡിവൈഎഫ്ഐ യൂണിറ്റ് കേന്ദ്രങ്ങളിൽ പതാക ഉയർത്തലും ലഹരിവിരുദ്ധപ്രതിജ്ഞ ചൊല്ലലും അനുസ്മരണ സമ്മേളനങ്ങളും നടത്തി. ജില്ലാ സെക്രട്ടറി നിഖിൽ ബാബു ജില്ലാ കമ്മിറ്റി ഓഫീസായ യൂത്ത് സെന്ററിലും പ്രസിഡന്റ് ബിബിൻ വർഗീസ് ഉദയംപേരൂർ കൊച്ചുപള്ളിയിലും പതാക ഉയർത്തി.


സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അഖിൽ ദാസ് ഇരുമ്പനം ഭാസ്കരൻനഗർ യൂണിറ്റിലും അമൽ സോഹൻ എറണാകുളം സിറ്റി യൂണിറ്റിലും ജിയോ പയസ് കോതമംഗലം ടൗൺ യൂണിറ്റിലും എം എസ് ശരത് പുന്നേക്കാടും മനീഷ രാധാകൃഷ്ണൻ ഇടക്കൊച്ചി ഭഗത്‌-സിങ് യൂണിറ്റിലും പതാക ഉയർത്തി. ജില്ലാ ജോയിന്റ് സെക്രട്ടറി കെ സി അരുൺകുമാർ പള്ളുരുത്തി വെസ്റ്റ് യൂണിറ്റിലും വൈസ് പ്രസിഡന്റ് പി എ അഷ്കർ ചുണ്ടമലപ്പുറം യൂണിറ്റിലും പതാക ഉയർത്തി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home