ad
Deshabhimani

print edition ബംഗാളിൽ 252 മദ്രസ 
അടച്ചുപൂട്ടുന്നു; 100 മദ്രസകൾക്ക്‌ കാരണം കാണിക്കൽ നോട്ടീസ്

Suvendu Adhikari

മുഖ്യമന്ത്രി സുവേന്ദു അധികാരി

avatar
ഗോപി

Published on Sep 14, 2026, 03:11 AM | 1 min read

കൊൽക്കത്ത: ബംഗാളിൽ 252 മദ്രസകൾ അടച്ചുപൂട്ടാൻ സർക്കാർ ഉത്തരവ്‌. 100 മദ്രസകൾക്ക്‌ കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്‌. ക്രമക്കേടുകൾ കണ്ടെത്തിയവയാണ്‌ പൂട്ടുന്നതെന്നും നിയമാനുസൃതമായി പ്രവർത്തിക്കുന്ന മദ്രസകളുടെ കാര്യത്തിൽ നടപടിയുണ്ടാകില്ലെന്നും ന്യൂനപക്ഷ വികസന മന്ത്രി ക്ഷുദിറാം ടുഡു പറഞ്ഞു.


ഖരിജി, മാൾദ, ഉത്തർ ദിനാജ്‌പുർ, ദക്ഷിണ പർഗാനാസ്‌, നാദിയ, മുർഷിദാബാദ്‌ ജില്ലകളിലാണ്‌ കൂടുതൽ മദ്രസകളും അടച്ചുപൂട്ടുന്നത്‌.


അടിസ്ഥാന സ‍ൗകര്യം, വിദ്യാർഥി–അധ്യാപക അനുപാതം, ഹാജർ നില എന്നിവ പരിശോധിച്ച ശേഷമാണ്‌ നടപടിയെന്നും മറ്റ്‌ വിദ്യാർഥികളെപ്പോലെ മദ്രസയിൽ പഠിക്കുന്നവരും ആധുനിക വിദ്യാഭ്യാസം നേടി ജീവിതത്തിൽ ശോഭിക്കണമെന്നാണ്‌ സർക്കാർ ആഗ്രഹിക്കുന്നതെന്നും മന്ത്രി ക്ഷുദിറാം ടുഡു പറഞ്ഞു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home