ad
Deshabhimani

ദിനേശ് ബീഡിയെ തകർക്കാനുള്ള നീക്കം ബീഡിത്തൊഴിലാളികൾ 
കലക്ടറേറ്റ് മാർച്ച് നടത്തി

ബീഡി– സിഗാർ ഫെഡറേഷൻ നേതൃത്വത്തിൽ ബീഡിത്തൊഴിലാളികൾ കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ച് 
എൻ കെ അക്ബർ എംഎൽഎ ഉദ്‌ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Sep 25, 2026, 03:00 AM | 1 min read

കണ്ണൂർ കേരള ദിനേശ് ബീഡിയെ തകർക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ നീക്കം ഉപേക്ഷിക്കണമെന്നും ചെയർമാനെ മാറ്റിയ നടപടി പിൻവലിക്കണമെന്നും ആവശ്യപ്പെട്ട്‌ ബീഡി തൊഴിലാളികൾ കലക്ടറേറ്റ് മാർച്ച് നടത്തി. സ്ത്രീ തൊഴിലാളികൾ ഉൾപ്പെടെ നൂറുകണക്കിനാളുകൾ അണിനിരന്ന മാർച്ചിൽ പ്രതിഷേധം അലയടിച്ചു. സ്റ്റേഡിയം കോർണറിൽനിന്നാരംഭിച്ച പ്രകടനം കലക്ടറേറ്റിന്‌ മുന്നിൽ സമാപിച്ചു. തുടർന്ന്‌ എൻ കെ അക്ബർ എംഎൽഎ ഉദ്ഘാടനം ചെയ്തു. പി വി കുഞ്ഞപ്പൻ അധ്യക്ഷനായി. ദിനേശ് ബീഡി വ്യവസായത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ, ടുബാക്കോ ട്രെയ്ഡ്ഗ്രൂപ്പ്, കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ, ഗാർമെന്റ്സ് വർക്കേഴ്സ് യൂണിയൻ എന്നീ സിഐടിയു സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിലായിരുന്നു മാർച്ച്‌. രാഷ്‌ട്രീയ പകപോക്കലിന്റെ ഭാഗമായാണ്‌ ദിനേശ്‌ ചെയർമാനെ യുഡിഎഫ്‌ സർക്കാർ മാറ്റിയത്‌. 57 വർഷമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ മാറിമാറി വന്ന സർക്കാരുകളൊന്നും ചെയർമാനെ മാറ്റി നിശ്ചയിച്ചിട്ടില്ല. പിരിഞ്ഞുപോയ തൊഴിലാളികൾക്ക്‌ വിരമിക്കൽ ആനുകൂല്യങ്ങൾ ഉൾപ്പെടെ ലഭിക്കാനുള്ള പ്രവർത്തനം നടത്തുന്നതിനിടെയാണ്‌ ചെയർമാനെ മാറ്റിയത്‌. ടി പി ശ്രീധരൻ, കെ മനോഹരൻ, വി പി തമ്പായി, കാടൻ ബാലകൃഷ്ണൻ, കെ കുഞ്ഞനന്തൻ, മണ്ടൂക്ക് മോഹനൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home