ad
Deshabhimani

പട്ടികവർഗ വിദ്യാർഥികൾക്കുള്ള 
പ്രഭാതഭക്ഷണ വിതരണം തുടങ്ങി

ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന പട്ടിക വർഗ വിദ്യാർഥികൾക്കുള്ള പ്രഭാത ഭക്ഷണ പദ്ധതിയുടെ ജില്ലാ ഉദ്‌ഘാടനം  പടിയൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയി കുര്യൻ നിർവഹിക്കുന്നു
വെബ് ഡെസ്ക്

Published on Sep 25, 2026, 03:01 AM | 1 min read

ശ്രീകണ്ഠപുരം ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടിക വർഗ വിദ്യാർഥികൾക്ക് പ്രഭാതഭക്ഷണ വിതരണ പദ്ധതി തുടങ്ങി. ജില്ലാ ഉദ്ഘാടനം പടിയൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ നിർവഹിച്ചു. ജില്ലയിൽ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട കുട്ടികൾ കൂടുതലുള്ള ഏഴ് വിദ്യാലയങ്ങളിലാണ് പദ്ധതി ആരംഭിച്ചത്. ഐടിഡിപിയുമായി സഹകരിച്ച് ജില്ലാ പഞ്ചായത്ത് കുടുംബശ്രീ മുഖേനെയാണ്‌ വിദ്യാർഥികൾക്ക് പ്രഭാത ഭക്ഷണം നൽകുന്നത്. പടിയൂർ, ഉളിക്കൽ മണത്തണ പാലാ, കോഴിച്ചാൽ എന്നീ ഗവ. ഹയർസെക്കൻഡറി സ്‌കൂളുകളിലും കരിക്കോട്ടക്കരി സെന്റ്‌ തോമസ്, ഐജെഎംഎസ് കൊട്ടിയൂർ ഹൈസ്‌കൂളിലുമാണ് പദ്ധതി. ആറുലക്ഷം രൂപയാണ് ജില്ലാ പഞ്ചായത്ത് പദ്ധതി വിഹിതം നീക്കിവച്ചത്. കുട്ടികളിലെ പോഷാഹാരക്കുറവ് പരിഹരിക്കുന്നതിനും മറ്റുമാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ബോബി എണ്ണചേരിയിൽ അധ്യക്ഷനായി. പടിയൂർ പഞ്ചായത്ത് പ്രസിഡന്റ് ടി ശ്രീജ, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ എ പ്രദീപൻ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബി ഷംസുദ്ദീൻ, പടിയൂർ ഹയർസെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ കെ പ്രേമരാജൻ, ഐടിഡിപി അസി. പ്രൊജക്ട്‌ ഓഫീസർ കെ എൻ മൃദുല, പിടിഎ പ്രസിഡന്റ് എ രാജീവൻ, മദർ പിടിഎ പ്രസിഡന്റ് കെ സൗമിനി, എം മുരളീധരൻ, ബീന ബാബു, പ്രധാനാധ്യാപകൻ വി വി സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home