ad
Deshabhimani

ഹരിദാസിന്റെ 
കുടുംബത്തിന് 
ധനസഹായം നൽകി

cpm

സെസിൽ ജോലിക്കിടെ മരിച്ച ഹരിദാസിന്റെ കുടുംബത്തിന് സെസ് വർക്കേഴ്സ് അസോസിയേഷൻ സമാഹരിച്ച ധനസഹായം സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം സി എൻ മോഹനൻ കൈമാറുന്നു

വെബ് ഡെസ്ക്

Published on Sep 25, 2026, 03:16 AM | 1 min read

കാക്കനാട്


കൊച്ചി പ്രത്യേക സാമ്പത്തികമേഖലയിൽ (സെസ്) ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ച സി ടി ഹരിദാസിന്റെ ആശ്രിതർക്ക് സെസ് വർക്കേഴ്സ് അസോസിയേഷൻ (സിഐടിയു) സമാഹരിച്ച 2,25,000 രൂപ കൈമാറി. സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം സി എൻ മോഹനൻ, ഹരിദാസിന്റെ വീട്ടിലെത്തി ഭാര്യ അനിലയ്ക്ക് തുക കൈമാറി.



സെസ് വർക്കേഴ്സ് അസോസിയേഷൻ (സിഐടിയു) ജനറൽ സെക്രട്ടറി സി ബിജുമോൻ അധ്യക്ഷനായി. സിഐടിയു നേതാക്കളായ എ ജി ഉദയകുമാർ, സോണി കോമത്ത്, സി കെ ഷാജി, എം എം നാസർ, കെ എം നജീബ്, സി ആർ പ്രദീപ് കുമാർ, പി ജെ ദീപ്ന, പി എ സുരേഷ് കുമാർ, കെ എ അഭിലാഷ്, കെ ജി ഷാജു എന്നിവർ സംസാരിച്ചു.

അസ്മ റബറിലെ തൊഴിലാളിയായിരുന്ന സി ടി ഹരിദാസ് നെഞ്ചുവേദനയെ തുടർന്ന് സെസിൽ കുഴഞ്ഞുവീഴുകയായിരുന്നു. സെസിൽ ആംബുലൻസ് സൗകര്യം ലഭ്യമല്ലാതിരുന്നതിനാൽ ആശുപത്രിയിലെത്തിക്കാൻ വൈകി. തുടർന്നാണ് മരണം സംഭവിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home