ad
Deshabhimani

ഇടതുപക്ഷത്തെ തകര്‍ക്കാന്‍ ബിജെപി 
കോണ്‍ഗ്രസിനെ ഉപയോഗിക്കുന്നു: ഇ പി ജയരാജൻ

പ്രതിപക്ഷനേതാവ് പിണറായി വിജയനെ വേട്ടയാടുന്നതിൽ പ്രതിഷേധിച്ച് പിണറായിയിൽ സംഘടിപ്പിച്ച പൊതുയോഗം 
സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് ഉദ്ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Sep 25, 2026, 03:01 AM | 1 min read

കണ്ണൂര്‍ ഇടതുപക്ഷത്തെ തകര്‍ക്കാന്‍ ബിജെപി കോണ്‍ഗ്രസിനെ ഉപയോഗിക്കുകയാണെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്‍ പറഞ്ഞു. ബിജെപി – യുഡിഎഫ് ഡീലിന്റെ ഭാഗമായി പ്രതിപക്ഷ നേതാവ് പിണറായി വിജയനെ വേട്ടയാടാനുള്ള യുഡിഎഫ് സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് സിപിഐ എം കണ്ണൂര്‍ ഏരിയാ കമ്മിറ്റി കണ്ണൂര്‍ തെക്കിബസാറില്‍ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിജെപിയെയും ആര്‍എസ്എസിനെയും ഭയപ്പെടുന്ന മുഖ്യമന്ത്രിയാണ് വി ഡി സതീശന്‍. തീക്ഷണമായ പരീക്ഷണങ്ങളെ അതിജീവിച്ച നേതാവാണ് പിണറായി വിജയന്‍. സിപിഐഎമ്മിനെ തകര്‍ക്കാനാണ് പിണറായിയെ ലക്ഷ്യമിടുന്നത്. അതിനാണ് മകള്‍ വീണയ്ക്കെതിരെ അടിസ്ഥാനരഹിതമായ ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നത്. കേസില്‍ കോണ്‍ഗ്രസ് നേതാവ് മാത്യൂ കുഴല്‍നാടന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. തുടര്‍ന്ന് കുഴല്‍നാടന്‍ സുപ്രീകോടതിയില്‍ എത്തിയപ്പോള്‍ തെളിവില്ലാത്തതിനാല്‍ സുപ്രീകോടതി കേസ് തള്ളി കുഴല്‍നാടനെ രൂക്ഷമായി വിമര്‍ശിച്ചു. തെരഞ്ഞെടുപ്പ് കമീഷന്‍ ബിജെപിയെ വിജയിപ്പിക്കാന്‍ എല്ലാ സീമകളും ലംഘിക്കുകയാണ്. അതിന്റെ ഭാഗമാണ് എസ്ഐആര്‍. അധികാരം പിടിക്കാന്‍ ബിജെപി നടത്തുന്ന ഇത്തരം നീക്കങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിനാകുന്നില്ല. ബിജെപിയുമായാണ് വി ഡി സതീശന് ബന്ധമുള്ളത്. സ്ഥാപിത താല്‍പര്യക്കാരെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്– ഇ പി ജയരാജൻ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home