ഇഡി ബിജെപിയുടെ രാഷ്ട്രീയ ഗുണ്ടാസംഘം: പി ജയരാജൻ

പിലാത്തറ ഇഡി ബിജെപിയുടെ രാഷ്ടീയ ഗുണ്ടാസംഘമായി പ്രവർത്തിക്കുകയാണെന്നും ബിജെപി –കോൺഗ്രസ് ഡീലാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി ജയരാജൻ. ഇഡി നൽകിയ കത്തിന്റെ മറവിൽ പ്രതിപക്ഷനേതാവ് പിണറായി വിജയനെ വേട്ടയാടാനുള്ള നീക്കത്തിനെതിരെ മാടായി ഏരിയാ കമ്മിറ്റി പിലാത്തറയിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനവും പൊതുയോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഖിലേന്ത്യാതലത്തിൽ ഇഡിയെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നു എന്ന് പറയുന്ന കോൺഗ്രസ് സംസ്ഥാനത്ത് രാഷ്ട്രീയ താൽപര്യങ്ങൾക്കുവേണ്ടി ഇഡിക്ക് പരവതാനി വിരിക്കുകയാണ്. വലതുപക്ഷ മാധ്യമങ്ങളെ ഉപയോഗിച്ച് ഇഡി ഇല്ലാക്കഥകൾ പ്രചരിപ്പിക്കുന്നു. സർവകലാശാലകൾ കാവിവൽക്കരിക്കാൻ സതീശൻ സർക്കാർ എല്ലാ സഹായവും ചെയ്തുകൊടുക്കുകയാണ്. പാലത്തായി കേസിൽ പ്രതിക്ക് ജാമ്യം ലഭിക്കാൻ കാരണം കോൺഗ്രസ് ബിജെപി ഡീൽ കാരണമാണെന്നും പി ജയരാജൻ പറഞ്ഞു.









0 comments