ad
Deshabhimani

ദിനേശിനെ തകർക്കാൻ
സർക്കാർ നീക്കം: കെസിഇയു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 19, 2026, 03:00 AM | 1 min read

കണ്ണൂർ അരനൂറ്റാണ്ടിലധികം പ്രവർത്തന പാരമ്പര്യമുള്ള കേരള ദിനേശ് ബീഡി സൊസൈറ്റിയുടെ ചെയർമാൻ എം കെ ദിനേശ് ബാബുവിനെ പുറത്താക്കിയ സർക്കാർ നടപടിയിൽ കേരള സഹകരണ എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ലാ കമ്മറ്റി പ്രതിഷേധിച്ചു. 600പേർക്ക് നേരിട്ടും പതിനായിരത്തിലധികം തൊഴിലാളികൾക്ക് പരോക്ഷമായും ജോലി നൽകുന്ന ദിനേശിനെ തകർക്കുക എന്ന ലക്ഷ്യമാണ്‌ യുഡിഎഫ്‌ സർക്കാരിന്‌. 22 പ്രാഥമിക സഹകരണ സംഘവും കേന്ദ്ര സൊസൈറ്റിയിലുമടക്കം ഒരുകാലത്ത്‌ 42,000 തൊഴിലാളികൾവരെ ജോലി ചെയ്‌ത സ്ഥാപനമാണിത്‌. ഇന്ത്യയിൽ മാത്രമല്ല വിദേശത്തും അറിയപ്പെടുന്ന ദിനേശിനെതിരെ ആസൂത്രിതമായ നീക്കമാണ് ഇപ്പോൾ നടക്കുന്നത്. വിരമിച്ച തൊഴിലാളികൾക്കുള്ള ആനുകൂല്യം നൽകുന്നതിനും മറ്റ് വികസന പ്രവർത്തനങ്ങൾക്കുമായുള്ള നടപടി സ്വീകരിക്കുന്ന ഘട്ടത്തിലാണ് സർക്കാരിന്റെ ഈ കടന്നുകയറ്റം. ഇത്‌ വികസന പദ്ധതികളെ പ്രതികൂലമായി ബാധിക്കും എന്ന ആശങ്കയിലാണ് തൊഴിലാളികളും ജീവനക്കാരും. ജനാധിപത്യവിരുദ്ധമായി ചെയർമാനെ പിരിച്ചുവിട്ട യുഡിഎഫ് സർക്കാർ നടപടിക്കെതിരെ മുഴുവൻ ജീവനക്കാരും പ്രതിഷേധവുമായി രംഗത്തിറങ്ങണമെന്ന് ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home