Deshabhimani

സിഐടിയു ജില്ലാസമ്മേളനം: സെമിനാർ തുടങ്ങി

മട്ടന്നൂരിൽ നടക്കുന്ന സിഐടിയു ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി 
തില്ലങ്കേരിയിൽ സംഘടിപ്പിച്ച സെമിനാർ വി പി പി മുസ്തഫ ഉദ്ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Sep 17, 2026, 03:00 AM | 1 min read

മട്ടന്നൂർ 26 മുതൽ 28 വരെ മട്ടന്നൂരിൽ നടക്കുന്ന സിഐടിയു ജില്ലാസമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സെമിനാറിന് തുടക്കമായി. വർഗീയതയുയർത്തുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ തില്ലങ്കേരി കുട്ടിമാവിൻകീഴിൽ സംഘടിപ്പിച്ച ആദ്യ സെമിനാർ സിഐടിയു കാസർകോട് ജില്ലാ പ്രസിഡന്റ്‌ വി പി പി മുസ്തഫ ഉദ്ഘാടനം ചെയ്തു. ടി കൃഷ്ണൻ അധ്യക്ഷനായി. പി പുരുഷോത്തമൻ, എൻ വി ചന്ദ്രബാബു, കെ ധനഞ്ജയൻ, എം രാജൻ, ജോസ് ജോർജ് പ്ലാത്തോട്ടം, എ പി മുഹമ്മദ് അഫ്സൽ, കെ കെ കുഞ്ഞിക്കണ്ണൻ, മുരളീധരൻ കൈതേരി എന്നിവർ സംസാരിച്ചു. പി സനീഷ് സ്വാഗതം പറഞ്ഞു. 19ന്​ വൈകിട്ട്​ നാലിന്​ ഉരുവച്ചാലിൽ എൻ എൻ കൃഷ്ണദാസ്​, 20ന്​ വൈകിട്ട്​ അഞ്ചിന്​ പട്ടാന്നൂരിൽ കെ ടി കുഞ്ഞിക്കണ്ണൻ, 21ന് വൈകിട്ട്​ അഞ്ചിന്​ മട്ടന്നൂരിൽ കെ എൻ ഗോപിനാഥ്​, 23ന്​ വൈകിട്ട്​ അഞ്ചിന്​ ചാലോട്​ സി എസ്​ സുജാത എന്നിവരും സെമിനാറുകൾ ഉദ്​ഘാടനം ചെയ്യും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home