ad
Deshabhimani

കോടിയേരി സ്‌മൃതി ദേശീയ സെമിനാർ നാളെ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 19, 2026, 03:00 AM | 1 min read

തലശേരി സിപിഐ എം സംസ്ഥാന സെക്രട്ടറിയും മുൻ മന്ത്രിയുമായ കോടിയേരി ബാലകൃഷ്‌ണന്റെ നാലാം ചരമവാർഷികത്തോടനുബന്ധിച്ചുള്ള കോടിയേരി സ്‌മൃതി ദേശീയ സെമിനാറിന്‌ ചൊക്ലിയിൽ ഒരുക്കം പൂർത്തിയായി. ഞായർ രാവിലെ 10ന്‌ സിപിഐ എം പൊളിറ്റബ്യൂറോ അംഗം യു വാസുകി ഉദ്‌ഘാടനം ചെയ്യും. പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി എം കെ മനോഹരൻ അധ്യക്ഷനാകും. സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്‌ അനുസ്‌മരണ പ്രഭാഷണം നടത്തും. ആയിരം പേർക്ക്‌ ഇരിക്കാനുള്ള പന്തലാണ്‌ സെമിനാറിനായി സജ്ജീകരിച്ചത്‌. ഓൺലൈനായും നേരിട്ടും 900 പേർ രജിസ്‌റ്റർചെയ്‌തു. സെമിനാർ ദിവസം നൂറുപേർക്ക്‌ തത്സമയ രജിസ്‌ട്രേഷന്‌ സ‍ൗകര്യമുണ്ട്‌. ഉദ്‌ഘാടന സമ്മേളനത്തിനുശേഷം ‘ജന്തർ മന്തറിനുശേഷം മാറുന്ന മാധ്യമങ്ങളും മാറാത്ത അങ്കിൾ മീഡിയകളും’വിഷയം ടെലഗ്രാഫ്‌ മുൻ എഡിറ്റർ ആർ രാജഗോപാൽ അവതരിപ്പിക്കും. മുതിർന്ന മാധ്യമപ്രവർത്തകൻ കെ ബാലകൃഷ്‌ണൻ അധ്യക്ഷനാകും. ‘ജെൻസികളുടെ രാഷ്‌ട്രീയം’ വിഷയം സിപിഐ എം കേന്ദ്രകമ്മിറ്റി ഡോ. ടി എം തോമസ്‌ ഐസക്‌ അവതരിപ്പിക്കും. ജില്ലാ ലൈബ്രറി ക‍ൗൺസിൽ സെക്രട്ടറി പി കെ വിജയൻ അധ്യക്ഷനാകും. ​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home