ad
Deshabhimani

കളിയാരവത്തിന്‌ ഇനി 6 നാള്‍

ജവഹര്‍ സ്റ്റേഡിയത്തിൽ ഫ്ലഡ് ലിറ്റ് പിടിപ്പിക്കാനുള്ള സ്റ്റാൻഡ്‌ നിര്‍മിക്കുന്നു
വെബ് ഡെസ്ക്

Published on Sep 19, 2026, 03:00 AM | 1 min read

കണ്ണൂര്‍ കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തിൽ കാൽപ്പന്തിന്റെ കളിയാരവം മുഴങ്ങാൻ ഇനി ആറ്‌ നാൾ കൂടി. 25ന് നടക്കുന്ന സൂപ്പര്‍ ലീഗ് കേരള മൂന്നാം സീസണിന്റെ ഉദ്ഘാടന മത്സരത്തോടെ സ്റ്റേഡിയത്തിൽ ആവേശപ്പൂരം തുടങ്ങും. ഉദ്ഘാടന മത്സരത്തിൽ കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സി തൃശൂര്‍ മാജിക് എഫ്‌സിയെ നേരിടും. സ്റ്റേഡിയം ഒരുക്കം അതിവേഗം പുരോഗമിക്കുന്നു. ഗാലറി പെയിന്റിങ് ജോലികള്‍ അവസാനഘട്ടത്തിലാണ്. കണ്ണൂര്‍ വാരിയേഴ്‌സിന്റെ ജേഴ്‌സിയിലെ ചുവപ്പും വെള്ളയും അടിസ്ഥാനമാക്കിയാണ് ഗാലറികളിലെ പെയിന്റിങ്. മത്സരങ്ങള്‍ക്കായി താല്‍ക്കാലിക ഫ്ലഡ് ലിറ്റുകൾക്കുള്ള സ്റ്റാന്‍ഡിന്റെ നിര്‍മാണം നടക്കുകയാണ്‌. ഒരു സ്റ്റാന്‍ഡ്‌ പൂര്‍ത്തിയായി. ഉപയോഗിക്കാന്‍ കഴിയാത്ത ഈസ്റ്റ് ഗാലറിക്ക് മുന്നില്‍ താല്‍ക്കാലിക ഗാലറിയും നിര്‍മിക്കുന്നുണ്ട്. രണ്ട് താല്‍കാലിക ഗാലറികളിലായാണ് കാണികള്‍ക്ക്‌ സൗകര്യങ്ങള്‍ ഒരുക്കുന്നത്‌. താരങ്ങള്‍ക്കും ഔദ്യോഗിക സംഘങ്ങള്‍ക്കുമുള്ള ഡ്രസ്സിങ് റൂം, മെഡിക്കല്‍ റൂം, മീഡിയ റൂം, ബ്രോഡ്കാസ്റ്റിങ് റൂം എന്നിവയും ഒരുങ്ങുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home