ad
Deshabhimani

എൻഎഫ്പിഇ ആഹ്ലാദ പ്രകടനം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 19, 2026, 03:00 AM | 1 min read

കണ്ണൂർ എൻഎഫ്പിഇ ഗ്രൂപ്പ്‌ സി യുണിയന്റെ അംഗീകാരം തിരിച്ചുപിടിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നിൽ എന്‍എഫ്പിഇ ആഹ്ലാദ പ്രകടനം നടത്തി. കർഷക സമരത്തിന്‌ സംഭാവന നൽകി എന്നതിന്റെ പേരിലാണ്‌ കേന്ദ്ര സർക്കാർ യുണിയന്റെ അംഗീകാരം എടുത്തുകളഞ്ഞത്‌. മൂന്ന് വർഷമായി നടത്തിയ നിയമ പോരാട്ടത്തിനൊടുവിലാണ് തിരിച്ചുപിടിച്ചത്. അംഗീകാരം ലഭിച്ചതിന്റെ ഭാഗമായി തപാൽ ഓഫിസുകളിൽ മധുര വിതരണവും നടത്തി. കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നിൽ നടന്ന ആഹ്ലാദ പ്രകടനം കെ വി സുമേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു. എ പി സുജികുമാർ അധ്യക്ഷനായി. കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവ. എംപ്ലോയീസ് ആൻഡ് വർക്കേഴ്സ് ജില്ലാ സെക്രട്ടറി അനു കവിണിശേരി, ഓൾ ഇന്ത്യ ഗ്രാമീണ ഡാക് സേവക് യൂണിയൻ സംസ്ഥാന ട്രഷറർ പി മോഹനൻ, ബി പി രമേശൻ, കെ ഷിജു എന്നിവര്‍ സംസാരിച്ചു. വി ഉണ്ണിക്കൃഷ്ണൻ സ്വാഗതവും സി സുകിൽ കുമാർ നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home