പ്രതിഷേധം ജ്വലിച്ച് കെജിഎൻഎ മാർച്ച്

കണ്ണൂർ പൊതുജനാരോഗ്യമേഖല സംരക്ഷിക്കുക, ശമ്പള പരിഷ്‌കരണം നടപ്പാക്കുക, മാനദണ്ഡവിരുദ്ധ സ്ഥലംമാറ്റം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള ഗവ. നഴ്‌സസ് അസോസിയേഷൻ (കെജിഎൻഎ) നേതൃത്വത്തിൽ നഴ്‌സുമാർ കലക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്തി. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക, തസ്‌തിക പുനഃക്രമീകരിച്ച് റേഷ്യോ പ്രൊമോഷൻ നടപ്പാക്കുക, എട്ടുമണിക്കൂർ ജോലി എല്ലാ ആശുപത്രികളിലും നടപ്പാക്കുക, താൽക്കാലിക നഴ്‌സുമാരുടെ സേവന വേതന വ്യവസ്ഥകൾ ഏകീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും സമരത്തിലുന്നയിച്ചു. ധർണ കെ വി സുമേഷ് എംഎൽഎ ഉദ്‌ഘാടനംചെയ്‌തു. കെജിഎൻഎ ജില്ലാ പ്രസിഡന്റ് പി പ്രീത അധ്യക്ഷയായി. സംസ്ഥാന സെക്രട്ടറി ടി ടി ഖമറുസമൻ, സംസ്ഥാന സെക്രട്ടറിയറ്റംഗം കെ വി പുഷ്പജ, എഫ്‌എസ്‌ഇടിഒ ജില്ലാ പ്രസിഡന്റ് കെ സി സുനിൽ തുടങ്ങിയവർ സംസാരിച്ചു. കെജിഎൻഎ ജില്ലാ സെക്രട്ടറി സനീഷ് ടി തോമസ് സ്വാഗതവും ജില്ലാ ട്രഷറർ വി പി സാജൻ നന്ദിയും പറഞ്ഞു.









0 comments