Deshabhimani

കാർഷികവിള നശിച്ചവർക്ക് ധനസഹായം നൽകിയില്ല പയ്യന്നൂർ താലൂക്ക് ഓഫീസിലേക്ക്‌ കർഷകസംഘം മാർച്ച്

കർഷകസംഘം പെരിങ്ങോം ഏരിയാ കമ്മിറ്റി പയ്യന്നൂർ താലൂക്ക് ഓഫീസിലേക്ക് നടത്തിയ മാർച്ച് സംസ്ഥാന 
ജോ. സെക്രട്ടറി എം പ്രകാശൻ ഉദ്ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Oct 14, 2026, 03:00 AM | 1 min read

പയ്യന്നൂർ കർഷകസംഘം പെരിങ്ങോം ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ പയ്യന്നൂർ താലൂക്ക് ഓഫീസിലേക്ക് മാർച്ച് നടത്തി. കോഴിച്ചാലിൽ ഉരുൾപൊട്ടിയതിനെ തുടർന്ന് പ്രളയത്തിൽ കാർഷികവിളകളും കൃഷിഭൂമിയും നശിച്ചവർക്ക് ധനസഹായം നൽകുക, വീടും മറ്റ്‌ ഉപകരണങ്ങളും നഷ്ടപ്പെട്ടവർക്ക് പ്രഖ്യാപിച്ച സഹായം വിതരണം ചെയ്യുക, പുളിങ്ങോം വില്ലേജിന് പ്രത്യേക പാക്കേജ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്‌. സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി എം പ്രകാശൻ ഉദ്ഘാടനം ചെയ്തു. പി വി കമലാക്ഷൻ അധ്യക്ഷനായി. എം സി പവിത്രൻ, ടി ഐ മധുസൂദനൻ, സി സത്യപാലൻ, കെ പത്മിനി, എം ദാമോദരൻ, സിന്ധു ഗോപാലകൃഷ്ണൻ, സി എസ് കലാധരൻ, കെ പി ഗോപാലൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home