Deshabhimani

ആവേശമായി ജന്തർ മന്തർ

വാടുകില്ല വീഴുകില്ല 
ഈ ചുവന്ന പൂവുകള്‍

ഉയരട്ടെ ജന്തർ മന്തർ  സമരത്തെരുവിലെ പാട്ടും പറച്ചിലും പരിപാടിയിൽനിന്ന്

ഉയരട്ടെ ജന്തർ മന്തർ സമരത്തെരുവിലെ പാട്ടും പറച്ചിലും പരിപാടിയിൽനിന്ന്

avatar
സ്വന്തം ലേഖകൻ

Published on Nov 06, 2026, 01:30 AM | 1 min read

കണ്ണൂർ

നൂറ് പൂക്കളെ.. നൂറ് നൂറ് പൂക്കളെ... വാടുകില്ല വീഴുകില്ല ഈ ചുവന്ന പൂവുകള്‍....’’ പാട്ടും പറച്ചിലുമായി പയ്യാന്പലത്തെ ജന്തർ മന്തറിൽ എത്തിച്ചേരുന്നത്‌ പ്രായഭേദമന്യേ ആയിരങ്ങൾ. മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള സമരത്തെ തച്ചുതകർക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിന്‌ താക്കീതുമായി നാടെങ്ങുമുയർന്ന ജന്തർ മന്തറുകളിലും സമരം തുടരുന്നു. ഓരോ തുള്ളിച്ചോരയിൽനിന്നും ഒരായിരംപേരുയരുമെന്നപോലെ പയ്യാന്പലത്തും സമരാവേശം ജ്വാലയായി പടരുന്നു. കടലാഴത്തോളം അത്‌ ജനമനസ്സുകളിൽ പതിയുന്നു. തളിപ്പറന്പ്‌ പാനൂർ ഏരിയകളിലെ ബാലസംഘം, എസ്‌എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവർത്തകർ കലാപരിപാടികൾ അവതരിപ്പിച്ചു. കർഷകസംഘം, കർഷകത്തൊഴിലാളി യൂണിയൻ, സിഐടിയു, ജനാധിപത്യ മഹിളാ അസോസിയേഷൻ എന്നീ സംഘടനകളുടെ നേതൃത്വത്തിൽ നുറുകണക്കിന്‌ പ്രവർത്തകർ അഭിവാദ്യങ്ങളർപ്പിക്കാനെത്തി. സമരത്തെരുവിലെ പാട്ടും പറച്ചിലും അഞ്ചാം ദിവസം വ്യാഴാഴ്‌ച ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യ സെക്രട്ടറി എൻ സുകന്യ ഉദ്‌ഘാടനംചെയ്‌തു. എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം കെ പി അലീഷ അധ്യക്ഷയായി. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എൻ ചന്ദ്രൻ, ഡോ. ജിനേഷ് കുമാർ എരമം, മുഹമ്മദ്‌ സിറാജ്, പി പി സിദിൻ, ഷിബിൻ കാനായി, ടി പി ആദർശ്, കിരൺ കരുണാകാരൻ, സ്വാതി പ്രദീപ്‌, അമൽ പ്രേം തുടങ്ങിയവർ സംസാരിച്ചു. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം പി എം അഖിൽ സ്വാഗതവും ബാലസംഘം ജില്ലാ എക്സിക്യൂട്ടീവ് അംഗം ദേവാദ്രിക ജി കൃഷ്ണൻ നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home