Deshabhimani

കിരാതവേട്ടയെ നേരിട്ട 
നേതാക്കൾക്ക് ഉജ്വല വരവേൽപ്പ്‌

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ സിപിഐ എം നേതാക്കളായ കെ എൻ ബാലഗോപാൽ, ടി പി രാമകൃഷ്ണൻ, കെ കെ ശൈലജ, പുത്തലത്ത് ദിനേശൻ, പി കെ ബിജു, സി എസ് സുജാത എന്നിവർ പുറത്തേക്ക് വരുന്നു
വെബ് ഡെസ്ക്

Published on Oct 12, 2026, 03:00 AM | 1 min read

തിരുവനന്തപുരം മോദിസർക്കാരിന്റെ കിരാതവേട്ടയെ നെഞ്ചൂക്കോടെ നേരിട്ട്, അറസ്റ്റുവരിച്ച സിപിഐ എം നേതാക്കൾക്ക് തലസ്ഥാനത്ത് ഉജ്വല സ്വീകരണം. പൊളിറ്റ്‌ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ‍, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ പി ജയരാജൻ, പി കെ ശ്രീമതി, കെ കെ ശൈലജ, കെ എൻ ബാലഗോപാൽ, ടി പി രാമകൃഷ്‌ണൻ, സി എസ്‌ സുജാത, പുത്തലത്ത്‌ ദിനേശൻ എന്നിവർക്കാണ് സിപിഐ എം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഭ്യന്തര വിമാനത്താവളത്തിൽ സ്വീകരണം നൽകിയത്. നൂറുകണക്കിന് പാർടി പ്രവർത്തകർ നേതാക്കളെ വരവേൽക്കാൻ ചെങ്കൊടികളുമായി ഒഴുകിയെത്തി. ഞായർ വൈകിട്ട് 6.45-ന് തിരുവനന്തപുരത്ത് വിമാനമിറങ്ങിയ നേതാക്കളെ പാർടി പ്രവർത്തകർ ആവേശോജ്വല മുദ്രാവാക്യം വിളികളോടെ വരവേറ്റു. രക്തഹാരങ്ങളും ചുവപ്പുഷാളുകളും അണിയിച്ച് സ്വീകരിച്ച നേതാക്കളെ നൂറുകണക്കിന് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ എ കെ ജി സെന്ററിലേക്ക് ആനയിച്ചു. സിപിഐ എം നേതാക്കളായ വി ശിവൻകുട്ടി, വി ജോയി, കടകംപള്ളി സുരേന്ദ്രൻ, ആനാവൂർ നാഗപ്പൻ, എം വിജയകുമാർ, ഡി കെ മുരളി, സി കെ ഹരീന്ദ്രൻ, ഒ എസ് അംബിക, ബി പി മുരളി, എസ് പുഷ്പലത തുടങ്ങിയവർ നേതൃത്വം നൽകി. മോദി–ഷാ കൂട്ടുകെട്ടിന് ഭ്രാന്ത് ഇളകിയിരിക്കുകയാണെന്നും ജനകീയ പോരാട്ടങ്ങളെ തടവറകൾ കാട്ടി അടിച്ചമർത്താനാകില്ലെന്നും സ്വീകരണത്തിനുശേഷം കെ എൻ ബാലഗോപാൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home