Deshabhimani

രാവുറങ്ങാതെ മലയോരം

കൊട്ടിയൂർ  നീണ്ടുനോക്കിയിൽ രാപ്പകൽ സമരം സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജൻ  ഉദ്ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Nov 11, 2026, 01:30 AM | 2 min read

കണ്ണൂർ

ജനജീവിതം അസാധ്യമാക്കുന്ന പരിസ്ഥിതിലോല വിജ്ഞാപനത്തിനെതിരെ മലയോര ജനത അന്തിമ പോരാട്ടത്തിന്‌. കേന്ദ്രസർക്കാർ ഇഎസ്‌എ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടും ജില്ലയിലെ മൂന്നുവില്ലേജുകളിലുള്ളവരുടെ ആശങ്ക കേൾക്കാത്ത സംസ്ഥാന സർക്കാരിനെതിരായ ജനവികാരവും സമരത്തിൽ പ്രതിഫലിച്ചു. കുടിയിറക്ക്‌ ഭീഷണി നേരിടുന്ന ആറളം, കൊട്ടിയൂർ, ചെറുവാഞ്ചേരി വില്ലേജുകളിൽ ചൊവ്വ വൈകിട്ടാണ്‌ രാപ്പകൽ സമരത്തിന്‌ തുടക്കമായത്‌. തുടർപ്രക്ഷോഭം എന്ന നിലയിൽ 27ന്‌ മൂന്നുവില്ലേജുകളിലും ഹർത്താൽ ആചരിക്കും. ​കൊട്ടിയൂർ കൊട്ടിയൂർ ജനകീയ ആക്‌ഷൻ കമ്മിറ്റി നേതൃത്വത്തിൽ നീണ്ടുനോക്കിയിൽ നടക്കുന്ന രാപ്പകൽ സമരം സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്തു. ആക്‌ഷൻ കമ്മിറ്റി ചെയർമാൻ കെ ജെ ജോസഫ് അധ്യക്ഷനായി. പരിസ്ഥിതിലോല മേഖലാ വിജ്ഞാപനം പിൻവലിക്കണമെന്നാവശ്യപെട്ട് വാർത്താപത്രിക നൽകി. സിപിഐ എം സംസ്ഥാന കമ്മറ്റിയംഗം പി ശശി, കർഷകസംഘം ജില്ലാസെക്രട്ടറി എം സി പവിത്രൻ, സിപിഐ എം ജില്ലാകമ്മിറ്റി അംഗം എം രാജൻ, ടി വിജയൻ, കെ പി സുരേഷ് കുമാർ, പി വി പ്രഭാകരൻ, എ ഷാജു, കേരള കോൺഗ്രസ് എം ജില്ലാ വൈസ് പ്രസിഡന്റ്‌ മാലത്ത് അപ്പച്ചൻ, ആക്‌ഷൻ കമ്മിറ്റി കൺവീനർ സി ടി അനീഷ്, വി ജി പത്മനാഭൻ, പി തങ്കപ്പൻ തുടങ്ങിയവർ സംസാരിച്ചു. ​കീഴ്‌പ്പള്ളി ആറളത്തെ ഇഎസ്‌എ പട്ടികയിൽനിന്നൊഴിവാക്കണമെന്നാവശ്യപ്പെട്ട്‌ കീഴ്‌പ്പള്ളി ട‍ൗണിൽ സംഘടിപ്പിച്ച രാപ്പകൽ സമരം സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം പി ശശി ഉദ്‌ഘാടനം ചെയ്‌തു. എൻ ടി റോസമ്മ അധ്യക്ഷയായി. കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജൻ, ജില്ലാ സെക്രട്ടറിയറ്റംഗം കെ വി സക്കീർ ഹുസൈൻ, എം വി സരള, ബിനോയ്‌കുര്യൻ, എം സി പവിത്രൻ, കെ ജി ദിലീപ്, കെ ശ്രീധരൻ, പി പി അശോകൻ, പി റോസ, ഇ എസ് സത്യൻ, കെ മോഹനൻ, നവ്യ സുരേഷ്, ഇ പി രമേശൻ, കർഷകരക്ഷാ സമിതി കൺവീനർ എ ഡി ബിജു, ചെയർമാൻ കെ കെ ജനാർദനൻ, എം സുമേഷ്, എം വിനോദ്കുമാർ, പി കെ ശശി എന്നിവർ സംസാരിച്ചു. ബുധൻ രാവിലെ സമാപനസമ്മേളനം കെ വി സക്കീർഹുസൈൻ ഉദ്‌ഘാടനം ചെയ്യും. ​ കൂത്തുപറന്പ്‌ ചെറുവാഞ്ചേരിയിൽ അഖിലേന്ത്യ കിസാൻസഭ കേന്ദ്രകമ്മിറ്റി അംഗം കെ കെ രാഗേഷ് ഉദ്ഘാടനം ചെയ്തു. എ അശോകൻ അധ്യക്ഷനായി. പി ശശി,ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ടി ഷബ്ന, പാട്യം പഞ്ചായത്ത് പ്രസിഡന്റ്‌ കെ പി പ്രദീപ്കുമാർ, എം സുകുമാരൻ, എം സി രാഘവൻ, കെ ലീല, പാട്യം രാജൻ, എൻ സുരാജ്, പി ബീന, എൻ വി ഷിനിജ, പി സുരേന്ദ്രൻ, എൻ ആർ സക്കീന, പത്മജ പത്മനാഭൻ, ഒ കെ അനുരാധ എന്നിവർ സംസാരിച്ചു. മുഹമ്മദ് ഫായിസ് അരൂൾ സ്വാഗതം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home