Deshabhimani

റോബോട്ടിക് കാറുമായി ശ്രീഹരി

robotic cars

റോബോട്ടിക് കാറുമായി ശ്രീഹരി ശ്രീനാഥ്

വെബ് ഡെസ്ക്

Published on Nov 11, 2026, 01:30 AM | 1 min read

മൂവാറ്റുപുഴ

മുന്നിലുള്ള തടസ്സങ്ങൾ തിരിച്ചറിഞ്ഞ് സ്വയം ദിശമാറ്റി സഞ്ചരിക്കും. തീപിടിത്തമുണ്ടായാൽ മനുഷ്യർ അകപ്പെട്ടിട്ടുണ്ടോയെന്ന് കണ്ടെത്തും. അപകടമേഖലകളിൽ മനുഷ്യർക്ക് എത്തിച്ചേരാൻ കഴിയാത്ത ഇടങ്ങളിലേക്കുപോലും കടന്നുചെല്ലാൻ കഴിയുന്ന റോബോട്ടിക് കാറുമായി ശ്രദ്ധനേടുകയാണ് പെരുമ്പാവൂർ കല്ലിൽ ഗവ. എച്ച്എസ്എസിലെ ഒമ്പതാംക്ലാസ് വിദ്യാർഥി ശ്രീഹരി ശ്രീനാഥ്.


അൾട്രാസോണിക് സെൻസറുകളുടെ സഹായത്തോടെയാണ് റോബോട്ടിക് കാർ മുന്നിലുള്ള തടസ്സങ്ങൾ തിരിച്ചറിയുന്നത്. തീയും പുകയും കാരണം രക്ഷാപ്രവർത്തകർക്ക് നേരിട്ട് പ്രവേശിക്കാൻ കഴിയാത്ത അപകടമേഖലകളിലേക്ക് റോബോട്ടിക് കാർ എത്തിക്കാം. സെൻസറുകളുടെ സഹായത്തോടെ ആളുകളെയും കണ്ടെത്താനാകും. വെറും ഒരുമാസംകൊണ്ടാണ് റോബോട്ടിക് കാർ നിർമിക്കാനുള്ള സാങ്കേതികവിദ്യ ശ്രീഹരി പഠിച്ചെടുത്തത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home