Deshabhimani

അനധികൃത ചെങ്കൽ ഖനനം; വിജിലൻസ് പരിശോധന നടത്തി

ബേഡഡുക്ക പഞ്ചായത്തിലെ ബെദിര, നെല്ലിയടുക്കം പ്രദേശങ്ങളിലെ ചെങ്കൽ ഖനന പ്രദേശത്ത്‌ വിജിലൻസ് പരിശോധന നടത്തുന്നു
വെബ് ഡെസ്ക്

Published on Nov 11, 2026, 01:30 AM | 1 min read

കുണ്ടംകുഴി

ബേഡഡുക്ക പഞ്ചായത്തിലെ ബെദിര, നെല്ലിയടുക്കം പ്രദേശങ്ങളിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ പത്തേക്കറോളം വിസ്തൃതിയിൽ അനധികൃത ചെങ്കൽ ഖനനം കണ്ടെത്തി. ജനങ്ങളുടെ കുടിവെള്ള സ്രോതസ്സിനും സ്വൈരജീവിതത്തിനും ഭീഷണിയായ ബെദിര കുന്നിൻ പ്രദേശത്താണ് വ്യാപകമായി ഖനനം നടക്കുന്നത്. അനധികൃത ഖനനത്തിനെതിരെ ബേഡഡുക്ക വില്ലേജ് ഓഫീസിലെ മുൻ വില്ലേജ് ഓഫീസർ എ അരുണ്‍, കാസർകോട് ആർഡിഒ, താലൂക്ക് ഓഫീസർ, മൈനിങ് ആൻഡ് ജിയോളജി വകുപ്പ് അധികൃതർ, ബേഡഡുക്ക പഞ്ചായത്ത് സെക്രട്ടറി എന്നിവർക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഖനനം തടയാൻ നടപടിയെടുത്തില്ലെന്ന രഹസ്യവിവരത്തെ തുടർന്നാണ് വിജിലൻസ് പരിശോധന നടത്തിയത്. ​ലാൻഡ് അസൈൻമെന്റ് റൂൾ പ്രകാരം പട്ടികജാതി, പട്ടികവർഗ കുടുംബങ്ങൾക്ക് പതിച്ചുനൽകിയ ഭൂമിയിലാണ് ഭൂരിഭാഗം ചെങ്കൽ ക്വാറികളും പ്രവർത്തിക്കുന്നതെന്ന് പരിശോധനയിൽ കണ്ടെത്തി. വിജിലൻസ് ഇൻസ്പെക്ടർ എം വി ശ്രീദാസന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. അസി. സബ് ഇൻസ്പെക്ടർ ഇ വി രമേശൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ കെ വി ജയൻ, പി വി ലിജിൻ, കെ പ്രമോദ് കുമാർ, റീസർവേ സൂപ്രണ്ട് എസ് ശ്രീകുമാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Recommended

Deshabhimani
Home