ഇഎസ്എ വിജ്ഞാപനം സിപിഐ എം ഗൃഹസന്ദർശനം ആരംഭിച്ചു

കൊട്ടിയൂർ കസ്തൂരിരംഗൻ റിപ്പോർട്ടിലെ പരിസ്ഥിതിലോല മേഖല (ഇഎസ്എ) വിജ്ഞാപനത്തിനെതിരെ സിപിഐ എം നേതൃത്വത്തിൽ കൊട്ടിയൂരിൽ വീടുകൾ കയറിയുള്ള ലഘുലേഖ വിതരണവും ഗൃഹസന്ദർശനവും ആരംഭിച്ചു. അമ്പായത്തോട് മേഖലയിൽ നടത്തിയ സന്ദർശനത്തിന് സിപിഐ എം ഏരിയാ സെക്രട്ടറി സി ടി അനീഷ്, ടി വിജയൻ, പി വി പ്രഭാകരൻ, ഒ എം കുര്യാച്ചൻ തുടങ്ങിയവർ നേതൃത്വം നൽകി. ഈ മാസം 17 വരെ സന്ദർശനം തുടരും. തുടർന്ന് 28ന് വിപുലമായ യോഗം വിളിച്ച് കർമസമിതി രൂപീകരിക്കും. നിയന്ത്രണങ്ങൾ നടപ്പിലായാൽ നിർമാണ പ്രവർത്തനങ്ങളും കൃഷിയും തടസ്സപ്പെടുകയും ഭൂമി കൈമാറ്റവും വായ്പ ലഭ്യതയും ഇല്ലാതായി ജനജീവിതം ദുസ്സഹമാകും.








0 comments