Deshabhimani

സിഐടിയു ജാഥകൾ നാളെ സമാപിക്കും

സിഐടിയു വടക്കൻ മേഖലാ ജാഥയ്ക്ക് പിലാത്തറയിൽ നൽകിയ സ്വീകരണം
വെബ് ഡെസ്ക്

Published on Nov 20, 2026, 03:00 AM | 2 min read

കണ്ണൂർ രാജ്യതലസ്ഥാനത്ത്‌ തൊഴിലാളികൾ നടത്തുന്ന ഒക്യുപൈ ഡൽഹി സ്‌ട്രീറ്റ്‌ സമരത്തിന്റെ വിളംബരം മുഴക്കി ജില്ലയിൽ പര്യടനം നടത്തുന്ന പ്രചാരണജാഥകൾക്ക്‌ വൻ വരവേൽപ്‌. ഡിസംബർ ഒന്ന്‌, രണ്ട്‌ തീയതികളിൽ ഡൽഹിയിൽ നടക്കുന്ന പോരാട്ടത്തിന്റെ പ്രചാരണണാർഥമാണ്‌ ജാഥ. ലേബർകോഡുകൾ പിൻവലിക്കുക, സ്‌ക‍ീം വർക്കർമാരെ തൊഴിലാളികളായി അംഗീകരിക്കുക, മിനിമം കൂലി 42,000 രൂപയായി ഉയർത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്‌ സമരം. സിഐടിയു സംസ്ഥാന സെക്രട്ടറി കെ മനോഹരൻ നയിക്കുന്ന തെക്കൻ മേഖലാജാഥ വ്യാഴാഴ്‌ച ഉളിക്കലിൽനിന്ന്‌ ആരംഭിച്ച്‌ ചാലോട്‌ സമാപിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എം സുരേന്ദ്രൻ നയിക്കുന്ന വടക്കൻ ജാഥ രാമന്തളിയിൽനിന്ന്‌ ആരംഭിച്ച്‌ പഴയങ്ങാടിയിൽ സമാപിച്ചു. ജാഥാ പര്യടനം ശനിയാഴ്ച സമാപിക്കും. വടക്കൻ മേഖലാ ജാഥ പയ്യന്നൂർ ഏരിയയിലെ രാമന്തളിയിൽനിന്നും ആരംഭിച്ച ജാഥയ്‌ക്ക്‌ ഓരോ കേന്ദ്രങ്ങളിലും ഉജ്വല സ്വ‍ീകരണം നൽകി. മാത്തിലിൽ വി വി ഭാസ്കരൻ അധ്യക്ഷനായി. ടി നാരായണൻ സ്വാഗതം പറഞ്ഞു. പാടിയോട്ടുചാലിൽ കെ പ്രഭാകരൻ അധ്യക്ഷനായി. വി വി വിജയൻ സ്വാഗതം പറഞ്ഞു. ചെറുപുഴയിൽ ആർ കെ പത്മനാഭൻ അധ്യക്ഷനായി. കെ എസ് ദിലീഷ് സ്വാഗതം പറഞ്ഞു. മാതമംഗലത്ത് കെ വി ഗോപിനാഥൻ അധ്യക്ഷനായി. എം വിജയകുമാർ സ്വാഗതം പറഞ്ഞു. ചന്തപ്പുര എം വി രതീഷ് കുമാർ സ്വാഗതം പറഞ്ഞു. ടി വി ചന്ദ്രൻ അധ്യക്ഷനായി. പിലാത്തറയിൽ എം അനിൽകുമാർ സ്വാഗതം പറഞ്ഞു. എ വി രവീന്ദ്രൻ അധ്യക്ഷനായി. ആണ്ടാംകൊവ്വലിൽ കെ വി ഭാസ്കരൻ സ്വാഗതം പറഞ്ഞു. ടി വി കൃഷ്ണൻ നായർ അധ്യക്ഷനായി. പഴയങ്ങാടിയിൽ വരുൺ ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു കെ ചന്ദ്രൻ അധ്യക്ഷനായി. സ്വീകരണ കേന്ദ്രങ്ങളിൽ ജാഥ ലീഡർ എം സുരേന്ദ്രൻ, മാനേജർ കെ അശോകൻ, അരക്കൻ ബാലൻ, എം സി ഹരിദാസൻ, കെ വി ഭവാനി, പി വി കുഞ്ഞപ്പൻ എന്നിവർ സംസാരിച്ചു. തെക്കൻ മേഖലാ ജാഥ വ്യാഴം രാവിലെ ഉളിക്കലിൽനിന്നാരംഭിച്ച്‌ വൈകിട്ട്​ ചാലോട്​ സമാപിച്ചു. സ്വീകരണ കേന്ദ്രങ്ങളിൽ കെ ജെ ജോയിക്കുട്ടി, ജാഥ ക്യാപ്‌റ്റൻ കെ മനോഹരൻ, മാനേജർ എൻ വി ചന്ദ്രബാബു, ഒ സി ബിന്ദു, എം കെ മനോഹരൻ , പി ഹരീന്ദ്രൻ, ടി പി ശ്രീധരൻ, കെ ധനഞ്ജയൻ, എസ് ടി ജയ്സൻ, എം സമീന, അഡ്വ. എം രാജൻ, കെ സി സനിൽ കുമാർ, ടി വിജയൻ, പി വി പ്രഭാകരൻ, കെ പി സുഭാഷ് എന്നിവർ സംസാരിച്ചു. കേളകത്ത്‌ പി ജി സന്തോഷ്‌ സ്വാഗതം പറഞ്ഞു. കെ പി ഷാജി അധ്യക്ഷനായി. പേരാവൂരിൽ പി വിജയൻ അധ്യക്ഷനായി. എം കെ രാജൻ സ്വാഗതം പറഞ്ഞു. കാക്കയങ്ങാട് എം സി ഡി പട്ടാന്നൂർ സ്വാഗതം പറഞ്ഞു. എം ബിജു അധ്യക്ഷനായി. കോളയാട് സി സജീവൻ സ്വാഗതവും ജിജീഷ്‌ അധ്യക്ഷനുമായി. തില്ല​ങ്കേരിയിൽ മുരളീധരൻ കൈതേരി അധ്യക്ഷനായി. അബ്​ദുൽ റഷീദ്​, ടി കൃഷ്ണൻ എന്നിവർ സംസാരിച്ചു. പി സനീഷ്​ സ്വാഗതം പറഞ്ഞു. ഉരുവച്ചാലിലെ സ്വീകരണകേന്ദ്രത്തിൽ ഇ ജയപ്രകാശ്​ അധ്യക്ഷനായി. പി ശ്രീനാഥ്​ സ്വാഗതം പറഞ്ഞു. മട്ടന്നൂർ ബസ്‌സ്റ്റാൻഡ്​ പരിസത്ത്‌ നടന്ന സ്വീകരണത്തിൽ എം വി സുരേഷ്​ അധ്യക്ഷനായി. എം രതീഷ്​ സംസാരിച്ചു. എ ബി പ്രമോദ്​ സ്വാഗതം പറഞ്ഞു. ചാലോട്​ സമാപന സമ്മേളനം സിഐടിയു സംസ്ഥാന വൈസ്​ പ്രസിഡന്റ്‌​ എം വി ജയരാജൻ ഉദ്​ഘാടനം ചെയ്തു. കെ ദിവാകരൻ അധ്യക്ഷനായി. ജാഥാ ലീഡർ കെ മനോഹരൻ, മാനേജർ എൻ വി ചന്ദ്രബാബു, കെ ധനഞ്ജയൻ, ടി പി ശ്രീധരൻ, അബ്ദുൾ റഷീദ്, എസ് ടി ജയ്സൺ, എം രാജൻ, കെ കെ കുഞ്ഞിക്കണ്ണൻ, പി കെ ചന്ദ്രൻ എന്നിവർ സംസാരിച്ചു. പി സി വിനോദൻ സ്വാഗതം പറഞ്ഞു. ഡൽഹിയിൽ പ്രക്ഷോഭത്തിനുപോകുന്ന സമര ഭടന്മാർക്ക്​ യാത്രയയപ്പ്​ നൽകി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Wild Animal Attack

01

print edition പേവിഷബാധയേറ്റ കാട്ടുപന്നി 3 പേരുടെ വിരലുകൾ കടിച്ചെടുത്തു
Rajasthan By election

02

print edition തദ്ദേശ തെരഞ്ഞെടുപ്പ്‌: രാജസ്ഥാനിൽ ചെങ്കാറ്റ്‌
Congress Ministers

03

print edition മന്ത്രിമാരെയും ട്രാപ്പിലാക്കി
deshabhimani section

Recommended

Deshabhimani
Home