സിഐടിയു ജില്ലാ വാഹന പ്രചാരണ ജാഥയ്ക്ക് ഊഷ്മള വരവേൽപ്പ്

കാസർകോട് വിവിധ ആവശ്യങ്ങളുന്നയിച്ച് ഡിസംബർ ഒന്ന്, രണ്ട് തീയതികളിൽ ഒക്യുപൈ ഡൽഹി പാർലമെന്റ് മാർച്ചിന്റെ പ്രചരണാർഥം സിഐടിയു ജില്ലാ കമ്മിറ്റി നേതൃത്വത്തിലുള്ള വാഹന ജാഥയ്ക്ക് വിവിധ കേന്ദ്രങ്ങളിൽ ഊഷ്മള വരവേൽപ്പ്. ജില്ലാ ജനറൽ സെക്രട്ടറി പി മണിമോഹൻ ലീഡറും ജില്ലാ പ്രസിഡന്റ് ഡോ. വി പി പി മുസ്തഫ മാനേജറുമായ ജാഥ ബുധനാഴ്ച രാവിലെ കുമ്പള ടൗണിൽനിന്ന് പര്യടനം തുടങ്ങി. കാസർകോട് പുതിയ ബസ് സ്റ്റാൻഡ്, ചെർക്കള, ബോവിക്കാനം, മുള്ളേരിയ, കുറ്റിക്കോൽ, കുണ്ടംകുഴി, മാങ്ങാട്, പള്ളിക്കര, മഡിയൻ എന്നിവിടങ്ങളിൽ ജാഥയ്ക്ക് സ്വീകരണം നൽകി. വിവിധ കേന്ദ്രങ്ങളിൽ ലീഡർ പി മണിമോഹൻ, മാനേജർ ഡോ. വി പി പി മുസ്തഫ, കെ വി ജനാർദനൻ, പി കമലാക്ഷൻ, കാറ്റാടി കുമാരൻ, കെ ഓമന, ടി നാരായണൻ, പി ബാലകൃഷ്ണൻ, പി വി രാജേന്ദ്രൻ, രശ്‌മി നാരായണൻ എന്നിവർ സംസാരിച്ചു. കാഞ്ഞങ്ങാട് സമാപന കേന്ദ്രത്തിൽ കെ വി വിശ്വനാഥൻ അധ്യക്ഷനായി, കെ ടി കുഞ്ഞുമുഹമ്മദ് സ്വാഗതം പറഞ്ഞു. ലേബർ കോഡുകൾ പിൻവലിക്കുക, മിനിമംകൂലി 42000 രൂപയാക്കുക, സർക്കാർ സ്ഥാപനത്തിലെ മുഴുവൻ ഒഴിവുകളും നികത്തുക, കരാർ -താൽക്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, പ്രകൃതി ചൂഷണം അവസാനിപ്പിക്കുക, ഇന്ധനവില വർധന പിൻവലിക്കുക, പൊതുമേഖല സ്വകാര്യവൽക്കരണം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പാർലമെന്റ് മാർച്ച്.









0 comments