Deshabhimani

സ്റ്റേറ്റ് മാസ്റ്റേഴ്സ് അത്‌ലറ്റിക്സ്‌ മീറ്റ്‌

കണ്ണൂർ ചാമ്പ്യന്മാർ

സംസ്ഥാന മാസ്റ്റേഴ്‌സ് മീറ്റിൽ ഓവറോൾ ചാമ്പ്യന്മാരായ കണ്ണൂർ ജില്ലാ ടീം

സംസ്ഥാന മാസ്റ്റേഴ്‌സ് മീറ്റിൽ ഓവറോൾ ചാമ്പ്യന്മാരായ കണ്ണൂർ ജില്ലാ ടീം

വെബ് ഡെസ്ക്

Published on Sep 28, 2026, 02:00 AM | 1 min read

തലശേരി

ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ മെമ്മോറിയൽ മുൻസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന ​കേരള സ്റ്റേറ്റ് മാസ്റ്റേഴ്സ് അത്‌ലറ്റിക്സിൽ 592 പോയിന്റുമായി കണ്ണൂർ ഓവറോൾ ചാമ്പ്യന്മാരായി. ആകെ 351 ഇനങ്ങളിലായി നടന്ന മത്സരത്തിൽ 373 പോയിന്റോടെ മലപ്പുറമാണ് രണ്ടാം സ്ഥാനം നേടിയത്. 270 പോയിന്റുമായി തൃശൂര്‍ മൂന്നാം സ്ഥാനത്തെത്തി. ​30 മുതല്‍ 100 വയസ് വരെയുള്ള എഴുന്നൂറിലധികം കായികതാരങ്ങളാണ് രണ്ടുദിവസങ്ങളിലായി നടന്ന ചാമ്പ്യൻഷിപ്പില്‍ മത്സരിക്കാനെത്തിയത്. പുരുഷ, വനിത വിഭാഗങ്ങള്‍ക്കായി മധ്യ, ദൂര-ദീര്‍ഘദൂര ഓട്ടം, ഹഡില്‍സ്, റിലേ, ലോങ് ജംപ്, ഹൈജംപ്, പോള്‍വാള്‍ട്ട്, ഷോട്ട്പുട്ട്, ജാവലിന്‍ത്രോ തുടങ്ങിയ മത്സരങ്ങളാണ് നടന്നത്. കേരള സ്റ്റേറ്റ് അത്‌ലറ്റിക്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ജില്ല അത്‌ലറ്റിക്സ് അസോസിയേഷനാണ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചത്. സമാപന സമ്മേളനം ഉദ്ഘാടനവും ട്രോഫി വിതരണവും സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ്‌ പി അഖിൽ നിർവഹിച്ചു. കെ എസ് മാത്യു, നഗരസഭാ സ്ഥിരംസമിതി അധ്യക്ഷന്മാരായ സിഒടി ഷബീർ, ഹെൻട്രി ആന്റണി എന്നിവർ സംസാരിച്ചു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ ജോസ് മാത്യു സ്വാഗതവും സെക്രട്ടറി യു ഷാജി നന്ദിയും പറഞ്ഞു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home