Deshabhimani

print edition പിന്നാക്ക വിഭാഗ ജാതി സർവേ: സർക്കാർ നടപടികൾ വിശദീകരിക്കണമെന്ന് ഹെെക്കോടതി

kerala highcourt new
വെബ് ഡെസ്ക്

Published on Sep 30, 2026, 02:30 AM | 1 min read

കൊച്ചി : സംസ്ഥാനത്ത് പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹിക-സാമ്പത്തിക ജാതി സർവേ നടത്തുന്നതിന്‌ സ്വീകരിച്ച നടപടികൾ സർക്കാർ വ്യക്തമാക്കണമെന്ന് ഹൈക്കോടതി. നാലാഴ്ചയ്ക്കകം സത്യവാങ്മൂലം സമർപ്പിക്കണമെന്ന്‌ പിന്നാക്ക വിഭാഗ വികസനവകുപ്പ് സെക്രട്ടറി ഡോ. വീണ എൻ മാധവനോട് നിർദേശിച്ചു. മൈനോറിറ്റി ഇന്ത്യൻസ് പ്ലാനിങ്‌ ആൻഡ് വിജിലൻസ് കമീഷൻ ട്രസ്റ്റ് ചെയർമാൻ വി കെ ബീരാൻ നൽകിയ ഹർജിയാണ് ചീഫ് ജസ്റ്റിസ് ഷൗമെൻ സെൻ, ജസ്റ്റിസ് വി എം ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.


കോടതി നിർദേശപ്രകാരം പിന്നാക്ക വിഭാഗ വികസനവകുപ്പ് ഡയറക്ടർ ഡി രഞ്ജിത് നേരിട്ട് ഹാജരായിരുന്നു. പിന്നാക്ക വിഭാഗ പട്ടിക പരിഷ്കരിക്കുന്നതിനോ സർവേ നടത്തുന്നതിനോ ഡയറക്ടർക്ക് സ്വതന്ത്രമായ അധികാരമില്ലെന്നും സർക്കാരാണ് തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം അറിയിച്ചു. തുടർന്നാണ് വകുപ്പു സെക്രട്ടറിയെ കക്ഷി ചേർത്തത്.


തെലങ്കാന മാതൃകയിൽ സമഗ്രമായ വീടുവീടാന്തരമുള്ള സർവേ കേരളത്തിലും പരിഗണിച്ചുകൂടേ എന്ന് കോടതി ആരാഞ്ഞു. ഇക്കാര്യത്തിൽ തെലങ്കാന സർക്കാരിന്റെ ഉത്തരവ് പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കാൻ അഡീഷണൽ അഡ്വക്കറ്റ് ജനറലിനെ ചുമതലപ്പെടുത്തി. വിഷയം നവംബർ അഞ്ചിന് വീണ്ടും പരിഗണിക്കും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home