Deshabhimani

തട്ടുകട അടിച്ചുതകർത്തു; കടയുടമയെ രണ്ടംഗ സംഘം മർദിച്ചതായി പരാതി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 30, 2026, 02:12 AM | 1 min read

കഴക്കൂട്ടം

തട്ടുകട അടിച്ചുതകർത്ത് കടയുടമയെ രണ്ടംഗ സംഘം മർദിച്ചു. അണിയൂർ സ്വദേശി ആനന്ദേശ്വരം ജങ്‌ഷനിൽ തട്ടുകട നടത്തുന്ന സജിനാണ് മർദനമേറ്റത്. ചൊവ്വ വൈകിട്ട് 6.45നാണ് സംഭവം. ടെക്നോപാർക്ക് ജീവനക്കാരികളെ മർദിച്ച കേസിൽ അറസ്‌റ്റിലായി, കഴിഞ്ഞ ദിവസം ജാമ്യത്തിൽ ഇറങ്ങിയ കാട്ടായിക്കോണം കുറവിളാകത്ത് വീട്ടിൽ കിരൺ (36), സുഹൃത്ത് ദീപു എന്നിവരാണ്‌ പ്രതികൾ. കടയിലെത്തിയ സംഘം അസഭ്യം പറഞ്ഞ്‌ ആഹാരസാധനങ്ങൾ റോഡിലേക്ക് വലിച്ചെറിഞ്ഞു. സജിനെ ചപ്പാത്തി പലകകൊണ്ട് തലയ്ക്കും മുഖത്തും നെഞ്ചത്തും മർദിച്ചു. സജി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. ഭക്ഷണം കഴിച്ചിട്ട് പണം നൽകാത്തത് ചോദ്യംചെയ്‌ത വൈരാഗ്യത്തിലാണ് മർദനം. സജിന്റെ പരാതിയിൽ കഴക്കൂട്ടം പൊലീസ്‌ കേസെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home