എല്ലായിടത്തും എസ്‌എഫ്‌ഐ

സിഎംഎസ് കോളേജിൽ ഇലക്ഷൻ റിസൾട്ട് കാത്തുനിൽക്കുന്നതിനിടെ വെെദ്യുതി മുടങ്ങിയപ്പോൾ മൊബെെൽ ഫ്ലാഷ് വെളിച്ചത്തിൽ വിദ്യാർഥികൾ
കോട്ടയം എംജി സർവകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐക്ക് ഉജ്വല മുന്നേറ്റം. 32ൽ 27 കോളേജ് നേടിയാണ് ജില്ലയിൽ എസ്‌എഫ്‌ഐ കുതിപ്പ്. സിഎംഎസ് കോളേജ് കെഎസ്‌യുവിൽനിന്ന് എസ്‌എഫ്‌ഐ തിരിച്ചുപിടിച്ചു. വർഷങ്ങളായി എസ്‌എഫ്‌ഐയുടെ യൂണിയനായിരുന്ന കോളേജിൽ കഴിഞ്ഞ തവണ കെഎസ്‌യു വിജയിച്ചിരുന്നു. മുഴുവൻ സീറ്റ് നേടിയാണ് യൂണിയൻ എസ്‌എഫ്‌ഐ ഇത്തവണ തിരിച്ചുപിടിച്ചത്. സെന്റ് ജോർജ് അരുവിത്തുറയും പുല്ലരിക്കുന്ന് സ്റ്റാസും കെഎസ്‌യുവിൽനിന്ന് പിടിച്ചെടുത്തു. കെഎസ്‌യു, എബിവിപി, എംഎസ്എഫ് അവിശുദ്ധ കൂട്ടുകെട്ടുകളെയും കുപ്രചാരണങ്ങളെയും തള്ളിക്കളഞ്ഞാണ് വിദ്യാർഥികൾ എസ്എഫ്ഐക്കൊപ്പം നിലകൊ ണ്ടത്. യൂണിയൻ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പണം പൂർത്തിയായപ്പോൾ ജില്ലയിൽ 18 കോളേജുകളിൽ എസ്‌എഫ്‌ഐക്ക് എതിരുണ്ടായിരുന്നില്ല. വൈക്കം ശ്രീമഹാദേവ കോളേജ്, സെന്റ് സേവിയേഴ്‌സ്, സിപാസ് വൈക്കം, തലയോലപ്പറമ്പ് ഡിബി, കീഴൂർ ഡിബി, കടുത്തുരുത്തി ഐഎച്ച്‌ആർഡി, ഗാന്ധിനഗർ എസ്എംഇ, ഏറ്റുമാനൂരപ്പൻ, ഉഴവൂർ സെന്റ് സ്റ്റീഫൻ, വാഴൂർ എസ്‌വിആർ എൻഎസ്‌എസ്, പിജിഎം കങ്ങഴ, എംഇഎസ് കാഞ്ഞിരപ്പള്ളി, മണർകാട് സെന്റ് മേരീസ്, പുതുപ്പള്ളി ഐഎച്ച്ആർഡി, പാമ്പാടി കെജി, ചങ്ങനാശേരി പിആർഡിഎസ്, നാട്ടകം ഗവ. കോളേജ്, കുമരകം എസ്എൻ കോളേജുകളിലാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. ചങ്ങനാശേരി എൻഎസ്‌എസ്, ശ്രീശബരീശ, സിഎസ്‌ഐ ലോ കോളേജ്, ഏറ്റുമാനൂർ ബിഎഡ് കോളേജ്, പൂഞ്ഞാർ ഹെൻറി ബേക്കർ കോളേജ് എന്നിവിടങ്ങളിൽ എസ്‌എഫ്‌ഐ സമ്പൂർണ ആധിപത്യം നേടി. കുറവിലങ്ങാട് ദേവമാതാ കേളേജിൽ യുയുസി ഉൾപ്പെടെ ആറ് സീറ്റിൽ എസ്‌എഫ്‌ഐ വിജയിച്ചു.







0 comments