Deshabhimani

ട്രെയിനിൽ ഫോൺ മോഷ്ടിച്ച നേപ്പാൾ സ്വദേശി പിടിയല്‍ ​

ബയിലാൽ ഹസ്‌ദ

ബയിലാൽ ഹസ്‌ദ

വെബ് ഡെസ്ക്

Published on Sep 30, 2026, 02:10 AM | 1 min read

കോഴിക്കോട്

ട്രെയിൻ യാത്രക്കാരന്റെ മൊബൈൽ ഫോൺ കവർന്ന കേസിൽ നേപ്പാൾ സ്വദേശിയായ യുവാവിനെ കോഴിക്കോട് റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. നേപ്പാൾ ഝാപ്പ ജില്ലയിലെ തഗൻപുബ്ബ ബയിലാൽ ഹസ്‌ദ (31)ആണ് പിടിയിലായത്. ​തിങ്കളാഴ്ച തിരുവനന്തപുരം നോർത്ത് - മുംബൈ എൽടിടി എക്സ്പ്രസിൽ തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്ക് യാത്ര ചെയ്യുകയായിരുന്ന നെയ്യാറ്റിൻകര സ്വദേശിയുടെ 45,000 രൂപ വിലയുള്ള ഫോണാണ് ഇയാള്‍ മോഷ്ടിച്ചത്‌. പൊലീസ് അന്വേഷണം നടത്തുന്നതിനിടെ മലബാർ എക്സ്പ്രസിന്റെ സ്ലീപ്പർ കോച്ചിൽ സംശയാസ്പദ സാഹചര്യത്തിൽ കണ്ടെത്തിയ ബയിലാലിനെ തടഞ്ഞുനിർത്തി ചോദ്യം ചെയ്തപ്പോഴാണ് മോഷണവിവരം പുറത്തുവന്നത്. ​കോഴിക്കോട് റെയിൽവേ പൊലീസ് സബ് - ഇൻസ്പെക്ടർ പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ എഎസ്ഐമാരായ കൃഷ്‌ണകുമാർ, ഷമീർ, സുനീഷ്, സിപിഒ പ്രജീഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച ഫോൺ പ്രതിയിൽനിന്ന്‌ കണ്ടെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home