ആലപ്പുഴയിൽ സന്പൂർണവിജയം
എടത്വായിലും എസ്‌എഫ്‌ഐ

ആലപ്പുഴ
മഹാത്മാഗാന്ധി സർവകലാശാലയുടെ കീഴിൽ ജില്ലയിലെ ഏക കാന്പസായ എടത്വാ സെന്റ് അലോഷ്യസ് കോളേജിൽ തുടർച്ചയായ 10 –ാം തവണയും യൂണിയൻ നിലനിർത്തി എസ്‌എഫ്‌ഐ. കെഎസ്‌യു, എബിവിപി പാനലുകളെ പരാജയപ്പെടുത്തി 12ൽ 12 സീറ്റിലും എസ്‌എ-ഫ്ഐ വിജയിച്ചു. എടത്വായിൽ നടത്തിയ വിജയാഹ്ലാദപ്രകടനത്തിൽ നൂറുകണക്കിന് വിദ്യാർഥികൾ പങ്കെടുത്തു. ജില്ലാ പ്രസിഡന്റ് അനന്ദു അജി, സെക്രട്ടറി വൈഭവ് ചാക്കോ എന്നിവർ സംസാരിച്ചു. കേരള സർവകലാശാല, പോളിടെക്‌നിക് കോളേജ് യൂണിയനിലുകളിലേക്ക് 18ന് നടന്ന തെരഞ്ഞെടുപ്പിൽ ജില്ലയിൽ മുഴുവൻ കോളേജിലും എസ്‌എഫ്‌ഐ വിജയിച്ചിരുന്നു. കേരളയിൽ സംഘടനാപരമായി തെരഞ്ഞെടപ്പ് നടന്ന 18ൽ 18 കോളേജിലും പോളിടെക്‌നിക്കിൽ രണ്ടിൽ രണ്ട് കോളേജിലും എസ്‌എഫ്‌ഐ മിന്നും നേട്ടം കൊയ്‌തിരുന്നു. എടത്വായിലെ വിജയത്തോടെ ജില്ലയിലെ വിദ്യാലയങ്ങളിൽ എസ്‌എഫ്‌ഐ സമ്പൂർണാധിപത്യം കുറിച്ചു. തുടർച്ചയായ രണ്ടാം വർഷമാണ് ജില്ലയിലെ മുഴുവൻ ക്യാമ്പസിലും എസ്‌എഫ്‌ഐ വിജയിക്കുന്നത്. ഭാരവാഹികൾ: നിവേദിത എസ് ജയരാജ് (ചെയർപേഴ്സൺ), പൂജ പ്രദീപ് (വൈസ്ചെയർപേഴ്സൺ), പി ജി യദുകൃഷ്‌ണ, ബി അഭിഷേക് (യുയുസി), നയന എലിസബത്ത് സ്‌കറിയ (ജനറൽ സെക്രട്ടറി), ആരതി സുധീഷ് ( മാഗസിൻ എഡിറ്റർ), പ്രഭുൽ പി പ്രദീപ് ( ആർട്‌സ് ക്ലബ്), ജീവൻ ബാബു (ഒന്നാം യുജി), അനന്ദു എസ് കുമാർ (രണ്ടാം യുജി), സുചിത്ര സുജീഷ് (മൂന്നാം യുജി), എസ് സൂര്യഗായത്രി, പി എം അഭിരാമി (വനിത).








0 comments