മിനിമം വേതനം പരിഷ്‌കരിക്കണം

ചേർത്തല
വ്യാപാര–വാണിജ്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ കുറത്ത വേതനം അടിയന്തരമായി പരിഷ്‌കരിക്കണമെന്ന് ഷോപ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എംപ്ലോയിസ് യൂണിയൻ(സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ചേർത്തല എൻഎസ്‌എസ് യൂണിയൻ ഹാളിൽ ചേർന്ന സമ്മേളനം സംസ്ഥാന ഫെഡറേഷൻ പ്രസിഡന്റ് ടി വി രാജേഷ് ഉദ്‌ഘാടനംചെയ്‌തു. യൂണിയൻ പ്രസിഡന്റ് പി പി ചിത്തരഞ്‌ജൻ അധ്യക്ഷനായി. സംസ്ഥാന ജോയിന്റ് സെക്രട്ടറി എ ജെ സുക്കാർണോ സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി ടി എം ഷെറീഫ് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി ഗാനകുമാർ, വൈസ് പ്രസിഡന്റ് എൻ ആർ ബാബുരാജ്, സിപിഐ എം ഏരിയ സെക്രട്ടറി ബി വിനോദ്, സിഐടിയു ഏരിയ സെക്രട്ടറി പി ഷാജിമോഹൻ, പ്രസിഡന്റ് കെ പി പ്രതാപൻ, കെ എസ് സലിം, എസ് സുരേഷ്, വി ടി രാജേഷ് എന്നിവർ സംസാരിച്ചു. എ എസ് സാബു സ്വാഗതവും രാജേഷ് വിവേകാനന്ദ നന്ദിയുംപറഞ്ഞു








0 comments