Deshabhimani

തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി

പാടിയോട്ടുചാൽ ഞെക്ലിയിൽ കടന്നപ്പള്ളി സ്വദേശി അബൂബക്കറിന്റെ 
റബർ തോട്ടത്തിൽ കണ്ടെത്തിയ തലയോട്ടിയും അസ്ഥികളും

പാടിയോട്ടുചാൽ ഞെക്ലിയിൽ കടന്നപ്പള്ളി സ്വദേശി അബൂബക്കറിന്റെ 
റബർ തോട്ടത്തിൽ കണ്ടെത്തിയ തലയോട്ടിയും അസ്ഥികളും

വെബ് ഡെസ്ക്

Published on Oct 31, 2026, 01:30 AM | 1 min read

പാടിയോട്ടുചാൽ

മനുഷ്യന്റേത് എന്ന് തോന്നിപ്പിക്കുന്ന അസ്ഥികൂടം കണ്ടെത്തി. ഒട്ടാളം കുന്ന് എസ്റ്റേറ്റിന്റെ ഭാഗമായിവരുന്ന പാടിയോട്ടുചാൽ ഞെക്ലിയിൽ കടന്നപ്പള്ളി സ്വദേശി അബൂബക്കറിന്റെ റബർ തോട്ടത്തിലാണ് തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്. തോട്ടത്തിൽ കാട് വെട്ടിത്തെളിക്കാനെത്തിയ തൊഴിലാളികളാണ് അസ്ഥികൾ കണ്ടെത്തിയത്. വിവരമറിയിച്ചതിനെ തുടർന്ന് പെരിങ്ങോം പൊലീസ് സ്റ്റേഷൻ ഓഫീസർ ഖദീജയുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി. ഏകദേശം ഒരു മാസത്തിലധികം പഴക്കമുണ്ട്. കണ്ണൂരിൽനിന്ന്‌ ഫോറൻസിക് വിദഗ്‌ധർ സ്ഥലത്തെത്തി മൃതദേഹ അവശിഷ്ടങ്ങൾ പരിശോധനക്ക് അയച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home