Deshabhimani

പയ്യന്നൂരിൽ ഇന്റീരിയർ സ്ഥാപനത്തിന് തീപിടിച്ചു

പയ്യന്നൂർ ബൈപ്പാസ് റോഡിൽ പ്രവർത്തിക്കുന്ന റെസ്റ്റ് വെൽ കുഷ്യൻ ആൻഡ് കർട്ടൻ വർക്സിലുണ്ടായ തീപിടിത്തം  അഗ്നിസുരക്ഷാസേന അണക്കുന്നു

പയ്യന്നൂർ ബൈപ്പാസ് റോഡിൽ പ്രവർത്തിക്കുന്ന റെസ്റ്റ് വെൽ കുഷ്യൻ ആൻഡ് കർട്ടൻ വർക്സിലുണ്ടായ തീപിടിത്തം അഗ്നിസുരക്ഷാസേന അണക്കുന്നു

വെബ് ഡെസ്ക്

Published on Nov 21, 2026, 01:30 AM | 1 min read

പയ്യന്നൂർ

പയ്യന്നൂർ ബൈപ്പാസ് റോഡിലെ റെസ്റ്റ് വെൽ കുഷ്യൻ ആൻഡ് കർട്ടൻ വർക്സിൽ തീപിടിത്തം. വെള്ളി പുലർച്ചെ 1.20 ഓടെയാണ് തീപിടിത്തമുണ്ടായത്. കടയിലുണ്ടായിരുന്ന സോഫകൾ, കുഷ്യൻ നിർമാണത്തിനുള്ള മെഷീനുകൾ എന്നിവ പൂർണമായും കത്തിനശിച്ചു. സംഭവസമയത്ത് കടയ്ക്കുള്ളിൽ ഉറങ്ങുകയായിരുന്ന റഷീദ് എന്നയാൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മലപ്പുറം പൊന്നാനിയിലെ സെൽവന്റേതാണ്‌ സ്ഥാപനം. പയ്യന്നൂർ അഗ്നി സുരക്ഷാ സേന സ്റ്റേഷൻ ഓഫീസർ സി പി രാജേഷിന്റെ നേതൃത്വത്തിൽ ഇടപെട്ട് തീ നിയന്ത്രണ വിധേയമാക്കി. സമീപത്തെ മുറിയിൽ പ്രവർത്തിച്ചിരുന്ന ആർ ആർ ഇലക്ട്രിക്കൽസ് എന്ന സ്ഥാപനത്തിലേക്ക് തീ പടരുന്നത് തടയാനായതിനാൽ വൻ ദുരന്തം ഒഴിവായി. രണ്ട് ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പി വി ദയാൽ, ഓഫീസർമാരായ പി പി ലിജു, പി വി ഷൈജു, എം അർജുൻ, ബി കണ്ണൻ, ഹോം ഗാർഡുമാരായ എം രാജീവൻ, കെ എം ഗോവിന്ദൻ എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home