Deshabhimani

സിഐടിയു ജില്ലാസമ്മേളനം സമാപിച്ചു

നിർമാണത്തൊഴിൽ 
മേഖല സംരക്ഷിക്കണം

കെ മനോഹരൻ, എം സുരേന്ദ്രൻ
വെബ് ഡെസ്ക്

Published on Sep 29, 2026, 02:00 AM | 2 min read

മട്ടന്നൂർ

കേരളത്തിൽ ഏറ്റവും കൂടുതൽ തൊഴിലാളികൾ വരുമാനം കണ്ടെത്തുന്ന നിർമാണത്തൊഴിൽ മേഖല സംരക്ഷിക്കണമെന്ന് മട്ടന്നൂർ കൈലാസ്​ ഓഡിറ്റോറിയത്തിലെ എം എം ലോറൻസ്​ നഗറിൽ നടന്ന സിഐടിയു ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. വ്യത്യസ്ത കാരണങ്ങളാൽ തൊഴിൽ നഷ്ടപ്പെട്ട പരമ്പരാഗത മേഖലയിൽ ഉൾപ്പെടെയുള്ള തൊഴിലാളികൾ ബദൽ മാർഗമായി ഈ മേഖലയിലെ ജോലിയാണ് തെരഞ്ഞെടുത്തിരുന്നത്​. എന്നാൽ, രാജ്യത്ത് നടപ്പാക്കുന്ന പുതിയ സാമ്പത്തിക നയങ്ങൾ സൃഷ്ടിക്കുന്ന കെടുതികൾ നിർമാണ മേഖലയെ തകർക്കുകയാണ്​. സമ്മേളനത്തിന്റെ രണ്ടാംദിവസം റിപ്പോർട്ടിന്മേലുള്ള ചർച്ച തുടർന്നു. സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ്‌, ജില്ലാ ജനറൽ സെക്രട്ടറി കെ മനോഹരൻ, എം വി ജയരാജൻ, ടി കെ രാജൻ എന്നിവർ സംസാരിച്ചു. 95 അംഗ ജില്ലാ കമ്മിറ്റിയെയും 270 അംഗ കൗൺസിലിനെയും സമ്മേളനം തെരഞ്ഞെടുത്തു. 30 അംഗ ഭാരവാഹികളാണ്​ പുതിയ ജില്ലാ കമ്മിറ്റിക്കുള്ളത്​. 23 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളെയും ഏകകണ്ഠമായി തെരഞ്ഞെടുത്തു. കണ്ണൂർ വിമാനത്താവളത്തിന് പോയിന്റ്‌​ ഓഫ് കോൾ അനുവദിക്കുക, കെഎസ്ആർടിസിയെ തകർച്ചയിൽനിന്ന് രക്ഷിക്കുക, ലോട്ടറി തൊഴിൽ മേഖലയെ സംരക്ഷിക്കുക, സ്വകാര്യ ആശുപത്രി ജീവനക്കാരുടെ മിനിമം വേതനം പുതുക്കിനിശ്ചയിക്കുക, സർക്കാർ ആശുപത്രികളിലെ ശോച്യാവസ്ഥ പരിഹരിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. ദിനേശ് ബീഡി സഹകരണസംഘം ചെയർമാനെ നീക്കിയതിൽ സമ്മേളനം പ്രതിഷേധിച്ചു.

കെ മനോഹരൻ പ്രസിഡന്റ്‌, എം സുരേന്ദ്രൻ ജനറൽ സെക്രട്ടറി ​

മട്ടന്നൂർ

സിഐടിയു ജില്ലാ പ്രസിഡന്റായി കെ മനോഹരനെയും ജനറൽ സെക്രട്ടറിയായി എം സുരേന്ദ്രനെയും ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു. പി പുരുഷോത്തമനാണ്​ ട്രഷറർ. മറ്റു ഭാരവാഹികൾ: പി സന്തോഷ്​, കെ വി പ്രജീഷ്​, കെ ജയരാജൻ, വി കെ രാഗേഷ്​, യു വി രാമചന്ദ്രൻ, എം സറീന, പി അബ്​ദുൽ റഷീദ്​, കെ ദീപ, കെ പത്മനാഭൻ, കെ പി രസ്ന, എൻ ശ്രീജ, എം ലീല, കെ പി ഭവാനി (വൈസ്​ പ്രസിഡന്റ്‌), ടി കൃഷ്ണൻ, അരക്കൻ ബാലൻ എന്നിവർ പ്രത്യേക ക്ഷണിതാക്കളായ വൈസ്​​ പ്രസിഡന്റുമാർ. പി പി കുഞ്ഞപ്പൻ, ടി പി ശ്രീധരൻ, കെ അശോകൻ, ഇ സുർജിത്ത്​ കുമാർ, കെ ധനഞ്ജയൻ, എം സി ഹരിദാസൻ, എൻ വി ചന്ദ്ര ബാബു, ഒ കാർത്യായനി, എസ്​ ടി ജയ്​സൺ, ടി ശശി, പി ഹരീന്ദ്രൻ, രജനി മോഹൻ, കെ കരുണാകരൻ, വി കെ ബാബുരാജ്​ (സെക്രട്ടറി).



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home