Deshabhimani

print edition കെ സി വേണുഗോപാലിന്‌ തെറിയഭിഷേകം; 5 കോൺഗ്രസ് നേതാക്കൾക്കെതിരെ കേസ്‌

VD SATHEESAN KC Venugopal.jpg
വെബ് ഡെസ്ക്

Published on Sep 30, 2026, 02:09 AM | 1 min read

ആലപ്പുഴ : എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെ സമൂഹമാധ്യമത്തിൽ തെറിയഭിഷേകം നടത്തിയ അഞ്ച്‌ കോൺഗ്രസുകാർക്കെതിരെ പൊലീസ് ​കേസെടുത്തു. സിജു സാമുവൽ, കെ പി ഹംസ, ജാഫർ കെ അലിയാർ കാട്ടികുന്നത്ത്​, അബ്​ദുൽ ഖാദർ റെഷി, പി സി പുലാമന്തോൾ എന്നിവർക്കെതിരെയാണ്‌​ ഐ ടി ആക്ട്​ അടക്കം വിവിധ വകുപ്പുകളിൽ ആലപ്പുഴ സൈബർ പൊലീസ്‌ കേസെടുത്തത്​.

പ്രതികളായ രണ്ടുപേരുടെ സമൂഹമാധ്യമ പ്രൊഫൈലിൽ മുഖ്യമന്ത്രി വി ഡി സതീശനൊപ്പമുള്ള ചിത്രങ്ങളുണ്ട്‌. കെപിസിസി രാഷ്‌ട്രീയകാര്യസമിതി അംഗം ജോൺസൺ എബ്രഹാം ജൂലൈ 20ന് ഡിജിപിക്ക് നൽകിയ പരാതിയിൽ രണ്ടുമാസത്തിന് ശേഷമാണ് പൊലീസ് കേസെടുത്തത്. നടപടി വൈകിയപ്പോൾ ജോൺസൺ ആഭ്യന്തര മന്ത്രി രമേശ് ചെന്നത്തലയ്ക്ക്‌ പരാതി നൽകിയിരുന്നു. കോൺഗ്രസ്‌ നിയമസഭാ കക്ഷിയിൽ നേതൃസ്ഥാനത്തേക്ക്‌ അന്നത്തെ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനേക്കാൾ പിന്തുണ വേണുഗോപാൽ നേടിയെന്ന വാർത്ത വന്നതോടെയാണ്‌ അധിക്ഷേപമുണ്ടായത്‌.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home