ad
Deshabhimani

ഉജ്വല പ്രകടനത്തോടെ മഹിളാ സമ്മേളനത്തിന്‌ സമാപനം

ഐസിഡിഎസ് പദ്ധതി തകര്‍ക്കാനുള്ള കേന്ദ്രനീക്കം ചെറുക്കുക

അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാസമ്മേളനത്തിന് സമാപനം കുറിച്ച്  ശ്രീകണ്ഠപുരത്ത് നടന്ന പൊതുസമ്മേളനം പ്രസിഡന്റ് പി കെ ശ്രീമതി ഉദ്ഘാടനംചെയ്യുന്നു

അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാസമ്മേളനത്തിന് സമാപനം കുറിച്ച് ശ്രീകണ്ഠപുരത്ത് നടന്ന പൊതുസമ്മേളനം പ്രസിഡന്റ് പി കെ ശ്രീമതി ഉദ്ഘാടനംചെയ്യുന്നു

avatar
സ്വന്തം ലേഖകൻ

Published on Jan 11, 2026, 02:15 AM | 1 min read

ശ്രീകണ്ഠപുരം

​സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന ഐസിഡിഎസ് പദ്ധതി തകര്‍ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം ചെറുത്തുതോല്‍പ്പിക്കണമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പോഷകാഹാര വിതരണംപോലും കുത്തകകളെ ഏല്‍പ്പിക്കാനുള്ള ശ്രമമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്‌. വനിതാ സംവരണനിയമം നടപ്പാക്കുക, ഭരണഘടനാ മൂല്യങ്ങള്‍ തകര്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍ നീക്കം ചെറുക്കുക, സ്ത്രീകള്‍ക്കുനേരെയുള്ള സൈബര്‍ അക്രമങ്ങള്‍ തടയാൻ ശക്തമായ നടപടി സ്വീകരിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. സമ്മേളനം പലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ​ വെള്ളി, ശനി ദിവസങ്ങളില്‍ പി വി കമലാക്ഷി ടീച്ചര്‍ നഗറില്‍ (ശ്രീകണ്ഠപുരം ഓഫീസേഴ്സ് ക്ലബ് ഓഡിറ്റോറിയം) നടന്ന ജില്ലാ സമ്മേളനം നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന പ്രകടനത്തോടെ സമാപിച്ചു. കാനത്തില്‍ ജമീലാ നഗറിൽ(ശ്രീകണ്ഠപുരം ടൗണ്‍ സ്‌ക്വയര്‍) ചേർന്ന പൊതുസമ്മേളനം അഖിലേന്ത്യാ പ്രസിഡന്റ് പി കെ ശ്രീമതി ഉദ്ഘാടനംചെയ്തു. ജില്ലാ സെക്രട്ടറി പി കെ ശ്യാമള അധ്യക്ഷയായി. ഡിവൈഎഫ്‌ഐ കേന്ദ്രക്കമ്മിറ്റിയംഗം ജെയിക് സി തോമസ് മുഖ്യാതിഥിയായി. അഖിലേന്ത്യ സെക്രട്ടറി എന്‍ സുകന്യ, എം വി സരള, കെ പി വി പ്രീത, ജില്ലാ പ്രസിഡന്റ് പി രജനി, ട്രഷറര്‍ ടി ഷബ്‌ന, പി വി ഗോപിനാഥ്, എം സി രാഘവന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെ കെ ശൈലജ സ്വാഗതം പറഞ്ഞു.


പി രജനി പ്രസിഡന്റ് 
പി കെ ശ്യാമള സെക്രട്ടറി

ശ്രീകണ്ഠപുരം

​അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റായി പി രജനിയെയും സെക്രട്ടറിയായി പി കെ ശ്യാമളയെയും തെരഞ്ഞെടുത്തു. പി റോസ, ആര്‍ അജിത, കെ പി ജ്യോതി, പി വി വത്സല, എന്‍ അനിത(വൈസ് പ്രസിഡന്റ്‌), പി പി ദിവ്യ, ടി കെ സുലേഖ, വി കെ പ്രകാശിനി, എ കെ രമ്യ (ജോയിന്റ് സെക്രട്ടറി). ടി ഷബ്‌നയാണ് ട്രഷറര്‍. 71 ജില്ലാ കമ്മിറ്റി അംങ്ങളെയും 68 സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home