കൊല്ലപ്പരീക്ഷ കഴിഞ്ഞിറങ്ങുന്പോൾ കിട്ടും അടുത്ത ക്ലാസിലെ പുസ്‌തകം

കണ്ണൂർ വാർഷിക പരീക്ഷ കഴിഞ്ഞ് വേനലവധിക്ക് സ്‌കൂൾ അടക്കുന്പോൾ അടുത്ത അധ്യയന വർഷത്തെ പാഠപുസ്‌തകങ്ങൾ കുട്ടികൾക്ക് നൽകും. ഒന്നുമുതൽ പത്തുവരെയുള്ള ക്ലാസുകളിലെ ഓണപരീക്ഷ വരെയുള്ള ആദ്യ വോളിയം പുസ്‌തകങ്ങൾ പയ്യാന്പലത്തെ ഡിപ്പോയിൽ എത്തി. രണ്ടാഴ്‌ചയ്‌ക്കുള്ളിൽ സ്‌കൂൾ സൊസൈറ്റികൾക്ക് വിതരണം ചെയ്‌തുതുടങ്ങും. പുസ്‌തക ഡിപ്പോയിൽ എട്ട് ലക്ഷത്തോളം പുസ്‌തകങ്ങൾ വിതരണത്തിനായി എത്തിയിട്ടുണ്ട്. അടുത്തയാഴ്‌ചയോടെ ജില്ലയിൽ ആവശ്യമായ മുഴുവൻ പുസ്‌തകങ്ങളും എത്തും. കുടുംബശ്രീയിലെ 18 പേർ ചേർന്നാണ് പുസ്‌തകങ്ങൾ വേർതിരിച്ച് ഓരോ സ്‌കൂളുകളിലേയും സൊസൈറ്റിക്ക് നൽകുന്നത്. ജില്ലയിൽ 324 സൊസൈറ്റികൾ വഴിയാണ് പാഠപുസ്‌തകം വിതരണംചെയ്യുന്നത്. ഒന്പതാംക്ലാസിലെ കുട്ടികളുടെ പരീക്ഷ തീരുന്നദിവസം പത്താംക്ലാസിലെ പാഠപുസ്‌തകം കൈകളിലെത്തുമെന്ന് ഡിപ്പോ സൂപ്പർവൈസർ കെ വി ജിതേഷ് പറഞ്ഞു.










0 comments