ഭർത്താവ് പ്രിസൈഡിങ് ഓഫീസർ ഭാര്യ പോളിങ് ഓഫീസർ

വെളിയന്പ്ര എൽപി സ്കൂളിലെ പോളിങ് സ്‌റ്റേഷനിൽ ആട്ട്യലം വാർഡ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ പ്രിസൈഡിങ് ഓഫീസർ പി എം മനോജ്‌കുമാറും ഭാര്യ സി കെ ഷീനയും
ഇരിട്ടി
വെളിയന്പ്ര എൽപി സ്‌കൂളിലെ ആട്ട്യലം വാർഡ് ബൂത്തിൽ ഭർത്താവ് പ്രിസൈഡിങ് ഓഫീസറും ഭാര്യ പോളിങ് ഓഫീസറും. മട്ടന്നൂർ മരുതായിയിലെ പി എം മനോജ്‌കുമാറും ഭാര്യ സി കെ ഷീനയുമാണ് ഒറ്റ ബൂത്തിൽ ചുമതലക്കാരായെത്തിയത്. ഇരിട്ടി എംജി കോളേജിലെ വിതരണ കേന്ദ്രത്തിൽനിന്ന് വോട്ടിങ് സാമഗ്രികളുമായി ഇരുവരും ബുധൻ ഉച്ചയോടെ പോളിങ് സ്‌റ്റേഷനിൽ എത്തി. മകളെ ബന്ധുവിന്റെ വീട്ടിലാക്കിയാണ് ഇരുവരും ഡ്യൂട്ടിക്കെത്തിയത്. കണ്ണൂർ സർവകലാശാലയിൽ സെക്‌ഷൻ ഓഫീസറാണ് മനോജ്. ജില്ലാ മെഡിക്കൽ ഓഫീസിൽ സീനിയർ ക്ലർക്കാണ് ഷീന.










0 comments