ad
Deshabhimani

യുഎസ് ഓപ്പൺ: മെദ്‌വദേവും പെഗുലയും രണ്ടാം റൗണ്ടിൽ, ക്രെജിക്കോവ പുറത്ത്

Medvadev

ഡാനിൽ മെദ്‌വദേവ്| Photo: AFP

വെബ് ഡെസ്ക്

Published on Aug 31, 2026, 08:12 AM | 1 min read

ന്യൂയോർക്ക് : യുഎസ് ഓപ്പൺ ടെന്നിസ് ചാമ്പ്യൻഷിപ്പിന് ആവേശകരമായ തുടക്കം. ഞായറാഴ്ച നടന്ന ആദ്യ റൗണ്ട് മത്സരങ്ങളിൽ മുൻ ചാമ്പ്യൻ ഡാനിൽ മെദ്‌വദേവ്, മൂന്നാം സീഡ് ജെസിക്ക പെഗുല എന്നിവർ വിജയിച്ച് രണ്ടാം റൗണ്ടിലെത്തി. അതേസമയം, 27-ാം സീഡ് ബാർബോറ ക്രെജിക്കോവ അപ്രതീക്ഷിത തോൽവിയോടെ പുറത്തായി.


മെദ്‌വദേവ് ഫ്രഞ്ച് താരം ഹ്യൂഗോ ഗാസ്റ്റണെ 6-4, 6-2, 6-4 എന്ന സ്കോറിന് കീഴടക്കി. പെഗുല റൊമാനിയയുടെ എലേന-ഗബ്രിയേല റൂസെയെ 6-3, 6-2ന് തോൽപ്പിച്ചു. ഇറ്റലിയുടെ 19-ാം സീഡ് ജാസ്മിൻ പൗളിനി വെറോണിക്ക എർജാവെക്കിനെതിരെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് വിജയം സ്വന്തമാക്കിയത്.


വനിതാ വിഭാഗത്തിലെ വലിയ അട്ടിമറിയായിരുന്നു ക്രെജിക്കോവയുടേത്. ഉസ്ബെക്കിസ്ഥാന്റെ കമില്ല റഖിമോവയാണ് 27-ാം സീഡിനെ വീഴ്ത്തിയത്. ബ്രിട്ടന്റെ കാമറൂൺ നോറിയും ആദ്യ റൗണ്ടിൽ പുറത്തായി. കനേഡിയൻ താരങ്ങളായ ലെയ്‌ല ഫെർണാണ്ടസും ഡെനിസ് ഷപോവലോവും ആദ്യ റൗണ്ട് കടന്നു.


ഫെർണാണ്ടസ് ഷുവായ് ഷാങ്ങിനെ 6-3, 6-2നും ഷപോവലോവ് മിയോമിർ കെക്മാനോവിച്ചിനെ 6-4, 4-6, 6-4, 6-1നും തോൽപ്പിച്ച് രണ്ടാം റൗണ്ടിലെത്തി. മഴയും ആദ്യ ദിനത്തിലെ മത്സരങ്ങളെ ബാധിച്ചു. പുറത്തെ കോർട്ടുകളിലെ ഏഴ് മത്സരങ്ങൾ തിങ്കളാഴ്ചയിലേക്ക് മാറ്റിവെക്കേണ്ടിവന്നു. അതേസമയം ആർതർ ആഷ്, ലൂയിസ് ആംസ്‌ട്രോങ് സ്റ്റേഡിയങ്ങളിലെ മത്സരങ്ങൾ തുടർന്നു.


ഇന്ന് നൊവാക് ജോക്കോവിച്ച് തന്റെ ആദ്യ റൗണ്ട് മത്സരത്തിനിറങ്ങും. 25-ാം ഗ്രാൻഡ് സ്ലാം കിരീടമാണ് ജോക്കോവിച്ചിന്റെ ലക്ഷ്യം. നിലവിലെ ചാമ്പ്യൻ കാർലോസ് അൽകാരസും ഇന്ന് കളത്തിലിറങ്ങും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home