ad
Deshabhimani

കൊച്ചിയിൽ ലോറി മറിഞ്ഞ് അപകടം; ഒരു ദിശയിലേക്കുള്ള ​ഗതാ​ഗതം പൂർണമായും തടസ്സപ്പെട്ടു

vytilla
വെബ് ഡെസ്ക്

Published on Aug 31, 2026, 07:54 AM | 1 min read

എറണാകുളം : കൊച്ചി, വൈറ്റിലയിൽ നിയന്ത്രണം വിട്ട ലോറി പാലത്തിന്റെ കൈവരിയിലിടിച്ച് മറിഞ്ഞു. തൈക്കൂടം പാലത്തിലാണ് അപകടം. അപകടത്തെ തുടർന്ന് ഒരു ദിശയിലേക്കുള്ള ​ഗതാ​ഗതം പൂർണമായും തടസ്സപ്പെട്ടു.


ഇന്ന് രാവിലെ ഏകദേശം 5.30 ഓടെയാണ് അപകടമുണ്ടായത്. ​നാ​ഗപട്ടണത്ത് നിന്നും അരൂരിലേക്ക് മീനുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. അതേസമയം, ആർക്കും പരിക്കുകളില്ല. ക്രെയ്ൻ ഉപയോ​ഗിച്ച് ലോറി ഉയർത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home