ad
Deshabhimani

'യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്‌'; ഡിവിഷൻ വെട്ടിമുറിക്കലിനെതിരെ ഡിവൈഎഫ്‌ഐ

DYFI Protests Against Railway Division.jpg
വെബ് ഡെസ്ക്

Published on Aug 31, 2026, 08:03 AM | 1 min read

പാലക്കാട്‌: റെയിൽവേയുടെ പാലക്കാട്‌ ഡിവിഷൻ വെട്ടിമുറിച്ച്‌ മൈസൂരുവിൽ ലയിപ്പിക്കുന്നതിനെതിരെ ഡിവൈഎഫ്‌ഐ 'യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്‌' ട്രെയിൻ ക്യാമ്പയിൻ സംഘടിപ്പിച്ചു. പാലക്കാട്‌ ഡിവിഷൻ വെട്ടിമുറിച്ചാലുണ്ടാകുന്ന ഭവിഷ്യത്തുകൾ ട്രെയിനുകളിൽ കയറി യാത്രക്കാരുമായി സംസാരിച്ച്‌ ലഘുലേഖ വിതരണം ചെയ്തു. തിങ്കളാഴ്ച രാവിലെ 6.30 മുതൽ ക്യാമ്പയിൽ ആരംഭിച്ചു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ആർ ജയദേവൻ, പ്രസിഡന്റ്‌ ഷിബി കൃഷ്‌ണ എന്നിവർ നേതൃത്വത്തിലാണ് ലഘുലേഖ വിതരണം നടന്നത്.


DYFI Protests Against Railway Division 1.jpg


പാലക്കാട് ഡിവിഷൻ വിഭജനം കേരളത്തെ എങ്ങനെയെല്ലാം ബാധിക്കുമെന്നത് താഴെ തട്ടിലുള്ള ജനങ്ങളെ വരെ അറിയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലഘുലേഖ വിതരണം ചെയ്തു കൊണ്ടുള്ള ക്യാമ്പയിൻ ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്നതെന്ന് ആർ ജയദേവൻ പറഞ്ഞു. വിവിധ ട്രെയിനുകളിൽ യാത്ര ചെയ്തും പ്രവർത്തകർ ലഘുലേഖ വിതരണം ചെയ്തു.


കോയമ്പത്തൂർ– മംഗളൂരു ഇന്റർസിറ്റിയിൽ പാലക്കാട്ടുനിന്ന്‌ കയറി ഷൊർണൂർവരെ ക്യാമ്പയിൻ നടത്താനും തിരിച്ചെന്തൂർ എക്സ്പ്രസിൽ കയറി പൊള്ളാച്ചിവരെയാണ്‌ ക്യാമ്പയിൻ നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഷൊർണൂർ– കോയമ്പത്തൂർ പാസഞ്ചറിൽ കയറി ഷൊർണൂർ മുതൽ പാലക്കാടുവരെയും ക്യാമ്പയിൻ നടത്തും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home