ad
Deshabhimani

പ്രതിശ്രുത വധു അണിയിച്ച മോതിരം വിരലില്‍ കുടുങ്ങി, വേദന സഹിക്കാനാകാതെ യുവാവ്; ഒടുവിൽ രക്ഷകരായി ഫയർഫോഴ്‌സ്‌

Engagement ring Gets Stuck

Representative Image | AI

വെബ് ഡെസ്ക്

Published on Aug 31, 2026, 08:38 AM | 1 min read

ചാലക്കുടി: വിവാഹ നിശ്ചയത്തിന് പ്രതിശ്രുത വധു അണിയിച്ച സ്വര്‍ണമോതിരം വിരലില്‍ കുടുങ്ങി. വേദന സഹിക്കാനാകാതെ പ്രതിശ്രുത വരന്‍ ഫയര്‍ഫോഴ്‌സില്‍ അഭയം തേടി. ഞായര്‍ വൈകിട്ട് 6.45ഓടെയാണ് സംഭവം.


പാലക്കാട് അത്തിപ്പറ്റ സ്വദേശിയാണ്‌ വരൻ. ആലപ്പുഴയില്‍ പ്രതിശ്രുത വധുവിന്റെ വീട്ടിലെ മോതിരമാറ്റ ചടങ്ങ് കഴിഞ്ഞ് തിരികെവരുമ്പോഴാണ് വേദന രൂക്ഷമായത്‌. മോതിരം ഇറുകിയതിനെ തുടര്‍ന്ന് വിരലില്‍ നീര്‌വയ്ക്കുകയും വേദന അസഹ്യമാവുകയും ചെയ്തതോടെയാണ് ചാലക്കുടി ഫയര്‍‌ സ്റ്റേഷനിലെത്തിയത്.


ഫയര്‍ഫോഴ്‌സ് സേനാംഗങ്ങള്‍ മോതിരം അറുത്തുമാറ്റി നൽകി. തുടര്‍ന്ന് വരനും സംഘവും പാലക്കാടേക്ക് യാത്ര തിരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home