യുഎസിലെ മിന്നൽ പ്രളയം; ഇരുപതിലധികം പേരെ കാണാതായി

വാഷിങ്ടൺ : യുഎസിലെ ഗ്രാൻഡ് കാന്യൻ നാഷണൽ പാർക്കിലെ മിന്നൽ പ്രളയത്തിൽ വ്യാപക നാശനഷ്ടം. വെള്ളപ്പൊക്കത്തിൽ ഇരുപതിലധികം പേരെ കാണാതായി. ദിവസവും നിരവധി സഞ്ചാരികളെത്തുന്ന പാർക്കിലാണ് മിന്നൽ പ്രളയമുണ്ടായത്.
പ്രദേശത്തെ കൊളറാഡോ നദിയിലേക്ക് ഒഴുകുന്ന ബ്രൈറ്റ് ഏഞ്ചൽ ക്രീക്കിൽ ശനിയാഴ്ചയാണ് പ്രളയം ആരംഭിച്ചത്. പ്രളയസമയത്ത് 50 ലധികം പേർ പാർക്കിലുണ്ടായിരുന്നു. മലവെള്ളപ്പാച്ചിലിൽ റോഡുകൾ ഒലിച്ചുപോയി. വലിയ പാറകളും മറ്റ് അവശിഷ്ടങ്ങളും കൊളറാഡോ നദിയിലേക്ക് ഒഴുകിപ്പോയതായി നാഷണൽ പാർക്ക് സർവ്വീസ് അറിയിച്ചു. പ്രദേശത്ത് ആളുകളെ ഒഴിപ്പിക്കുന്നത് തുടരുകയാണ്. തിങ്കളാഴ്ച വരെ ശക്തമാസ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. പ്രളയ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.









0 comments