ad
Deshabhimani

ലംബോർഗിനി മെയ്‌ഡ്‌ ഇൻ താമരക്കുളം; ആരോമലിന്റെ കാറിന് ഫാൻസേറെ

Homemade Lamborghini.jpg

ആരോമൽ താൻ നിർമിച്ച ലംബോർഗിനി കാറിന് മുൻപിൽ

വെബ് ഡെസ്ക്

Published on Aug 31, 2026, 08:42 AM | 1 min read

ചാരുംമൂട്/ആലപ്പുഴ: എൻജിനിയറിങ്‌ പഠനത്തോടൊപ്പം നാലു വർഷത്തെ അധ്വാനത്തിലൂടെ തന്റെ സ്വപ്‌ന വാഹനമായ ലംബോർഗിനി പൂർത്തിയാക്കിയതിന്റെ സന്തോഷത്തിലാണ് താമരക്കുളം ചത്തിയറ സ്വദേശി ആരോമൽ. ചെറുപ്പംമുതൽ ലംബോർഗിനി മോഡലുകളോടുള്ള താൽപ്പര്യമാണ്‌ നിർമാണത്തിന്‌ പിന്നിൽ. വാഹനങ്ങളുടെ മിനിയേച്ചർ രൂപങ്ങൾ നിർമിച്ചായിരുന്നു തുടക്കം. പിന്നീട് റിമോട്ടിൽ ഓടിക്കാവുന്ന ജീപ്പ്‌ റെഡിയാക്കി.


ലംബോർഗിനി മോഹം തലയ്ക്ക്‌ പിടിച്ചതോടെ 2021ൽ വീട്ടുമുറ്റത്ത്തന്നെ നിർമാണം തുടങ്ങി. കുടുംബാംഗങ്ങൾ ഒപ്പംനിന്നു. കോടികൾ വില വരുന്ന ലംബോർഗിനിയുടെ ഒട്ടുമിക്ക ഫീച്ചേഴ്‌സുകളോടും കൂടി 13 ലക്ഷം രൂപക്ക് വാഹനം പൂർത്തിയാക്കി. പുതിയതായി മോൾഡ് തയ്യാറാക്കിയാണ്‌ ലംബോർഗിനിയുടെ ബോഡി രൂപപ്പെടുത്തിയത്. റോഡിൽ ഓടിക്കാൻ മോട്ടോർ വാഹന നിയമം അനുവദിക്കാത്തതിനാൽ വീട്ടുമുറ്റത്ത്‌തന്നെ സന്ദർശകരെ വണ്ടി ഓടിച്ചുകാണിക്കുന്ന തിരക്കിലാണ് ആരോമൽ.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home