ലോർഡ്സ് ടെസ്റ്റ്: പാകിസ്ഥാനെ 194 റൺസിന് തകർത്ത് ഇംഗ്ലണ്ട്, പരമ്പര സ്വന്തമാക്കി

ടീം ഇംഗ്ലണ്ട്| Photo: ICC
ലണ്ടൻ : ലോർഡ്സിൽ നടന്ന രണ്ടാം ടെസ്റ്റിൽ പാകിസ്ഥാനെ 194 റൺസിന് തകർത്ത് ഇംഗ്ലണ്ട് മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര സ്വന്തമാക്കി (2-0). 389 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ പാകിസ്ഥാൻ നാലാം ദിനം 194 റൺസിന് പുറത്താവുകയായിരുന്നു.
രണ്ടിന്നിങ്സുകളിലുമായി എട്ട് വിക്കറ്റ് വീഴ്ത്തിയ ഓളി റോബിൻസണാണ് ഇംഗ്ലണ്ടിന്റെ വിജയം എളുപ്പമാക്കിയത്. നാലാം ദിനത്തിൽ 24 റൺസ് വഴങ്ങി നാല് വിക്കറ്റുകൾ താരം സ്വന്തമാക്കി. ജോഫ്ര ആർച്ചർ രണ്ടും ജോഷ് ടങ് മൂന്ന് വിക്കറ്റും വീഴ്ത്തി.
പാകിസ്ഥാനുവേണ്ടി സൗദ് ഷക്കീൽ (97) ഒറ്റയാൾ പോരാട്ടം നടത്തിയെങ്കിലും സെഞ്ചുറിക്ക് തൊട്ടടുത്ത് പുറത്തായത് തിരിച്ചടിയായി. ഷാൻ മസൂദുമൊത്ത് (26) 97 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കാൻ ഷക്കീലിനായെങ്കിലും മറ്റു ബാറ്റർമാർക്കൊന്നും തിളങ്ങാനായില്ല. സ്കോർ ഇംഗ്ലണ്ട്: 290 & 208, പാകിസ്ഥാൻ: 110 & 194. പരമ്പരയിലെ അവസാന ടെസ്റ്റ് സെപ്റ്റംബർ 9ന് ബർമിങ്ഹാമിൽ നടക്കും.










0 comments