ad
Deshabhimani

ഇന്നീ തീരംതേടും മുളയുടെ പാട്ടിൽ...

പായം പഞ്ചായത്ത്‌ പരിധിയിലെ ഇരിട്ടി 
പാലത്തിനടുത്ത ഗ്രീൻലഫ്‌ പാർക്കിലെ 
മുളങ്കൂട്ടങ്ങൾ.

പായം പഞ്ചായത്ത്‌ പരിധിയിലെ ഇരിട്ടി 
പാലത്തിനടുത്ത ഗ്രീൻലഫ്‌ പാർക്കിലെ 
മുളങ്കൂട്ടങ്ങൾ.

avatar
മനോഹരൻ കൈതപ്രം

Published on Jun 26, 2026, 02:40 AM | 1 min read

ഇരിട്ടി

പായത്തെ മുളവിശേഷം കേവലം പ്രകൃതി സംരക്ഷണത്തിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല. നാടിനിണങ്ങിയ സവിശേഷ പദ്ധതികൾ എങ്ങനെ നാട്ടുകാരുമായി ചേർന്ന്‌ നടപ്പാക്കാം എന്നതിന്റെ കൃത്യമായ ഉദാഹാരണം കൂടിയാണ്‌. ​കിളിയന്തറക്കടുത്ത കൂട്ടുപുഴ നിരത്തോരത്തെ പാടികളിൽ മുളയുൽപന്നങ്ങളുണ്ടാക്കി ജീവിക്കുന്ന നിരവധി കുടുംബങ്ങളുണ്ടായിരുന്നു. പാലക്കാടും മറ്റുമാണ്‌ ഇവരുടെ വേരുകൾ. കുടുംബസമേതം താമസിച്ച്‌ പരന്പരാഗത മുളയുൽപ്പന്നങ്ങൾ നിർമിച്ച്‌ വിറ്റാണ്‌ ഉപജീവനം. പരന്പരാഗത മേഖലയിലുണ്ടായ തിരിച്ചടി കിളിയന്തറക്കടുത്ത കൂട്ടുപുഴയിലെ ഇത്തരം കുടുംബങ്ങളെ തൊഴിലിൽനിന്നും പതിയെ അകറ്റി. വിരലിലെണ്ണാവുന്ന കുടുംബങ്ങൾ മാത്രമാണ്‌ കരവിരുതിന്റെയും പാരന്പര്യത്തിന്റെയും ഉ‍ൗടും പാവും നെയ്തവരിൽ ഇനി ബാക്കിയുള്ളത്‌. സംസ്ഥാന ബാംബൂ കോർപ്പറേഷൻ ഇവർക്ക്‌ ഇ‍ൗറ്റയും മുളയും എത്തിച്ച്‌ തൊഴിൽ സംരക്ഷിക്കാൻ പരിശ്രമിച്ചുവെങ്കിലും പുതിയകാലത്തിന്റെ വെല്ലുവിളികൾ ഏറ്റെടുക്കാൻ സാധിക്കാതെ ഭൂരിഭാഗവും കൊഴിഞ്ഞുപോയി. ഇത്തരം കുടുംബങ്ങളുടെ തൊഴിൽ പുനരുജ്ജീവനവും ഇ‍ൗ രംഗത്ത്‌ പ്രോത്സാഹനവും ലക്ഷ്യമിട്ട്‌ കൂടിയാണ്‌ പായം പഞ്ചായത്ത്‌ മുള പരിപാലനം ദ‍ൗത്യമായി ഏറ്റെടുത്തത്‌. ​25 ഇനം മുളകൾ ​ഇല്ലിമുളകൾ, ഓടക്കാടുകൾ, ഇ‍ൗറ്റയിനങ്ങൾ എന്നിവയും മഞ്ഞയും പച്ചയും ഇനങ്ങളിലുള്ള മുളകളും അടക്കം 25 ഇനം മുളകളാണ്‌ പഞ്ചായത്ത്‌ പരിധിയിൽ വളരുന്നത്‌. പെരുന്പറന്പ്‌ ഇക്കോ പാർക്ക്‌, ജബ്ബാർക്കടവ്‌ ഇക്കോ പാർക്ക്‌ തുടങ്ങി പഞ്ചായത്ത്‌ പരിധിയിലെ ചെറുതും വലുതുമായ ഉദ്യാനങ്ങളിലും മുളങ്കൂട്ടങ്ങൾ തലയെടുപ്പോടെ വളരുന്നുണ്ട്‌. കൽപ്പറ്റ ജീവൻ ജ്യോതി എന്ന എൻജിഒ സംഘടനയുടെ സഹായവും കൃഷിവകുപ്പിന്റെ സഹകരണവും നബാർഡിന്റെ പിന്തുണയും ഉറപ്പാക്കിയാണ്‌ പായത്തിന്റെ മുളങ്കൂട്ടങ്ങളുടെ വ്യാപനവും പരിപാലനവും നിലനിർത്തുന്നത്‌ പദ്ധതിയെ പുതിയ തൊഴിൽ തലത്തിലേക്ക്‌ എത്തിക്കാനുള്ള ആലോചനയിൽനിന്ന്‌ പുതിയ പദ്ധതിയും ആസൂത്രണം ചെയ്യുന്നുണ്ട്‌. ‘ഉ‍ൗർവരം’ എന്ന ഇ‍ൗ പദ്ധതിയെ കുറിച്ച്‌ നാളെ



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home